ബെംഗളൂരു: ഒഡിഷ ബാലസോറിലെ തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽനിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ചില തീവണ്ടികൾ വൈകിയോടിയത് യാത്രക്കാരെ വലച്ചു.ബെംഗളൂരുവിൽനിന്ന് പശ്ചിമബംഗാൾ, ബിഹാർ എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി സർവീസുകൾ വൈകിയതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികളെയും കൊണ്ട് സ്വന്തം നാട്ടിലേക്ക് പോകാനിരുന്ന അതിഥി തൊഴിലാളികളായിരുന്നു കൂടുതലും.
ശനിയാഴ്ച വിശ്വേശ്വരായ ടെർമിനലിൽനിന്നുള്ള മൂന്നു തീവണ്ടികൾ റദ്ദാക്കിയതിനാൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിയിരുന്നു. ഞായറാഴ്ച തീവണ്ടികൾ വൈകിയതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്.ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടന്ന യാത്രക്കാർക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഭക്ഷണവും വെള്ളവും മൊബൈൽ ശുചിമുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശത്തെ തുടർന്നാണ് യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാക്കിയത്.
ഒഡിഷയിലെ തീവണ്ടി ദുരന്തത്തെ തുടർന്ന് പല തീവണ്ടികളും റദ്ദാക്കിയതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിയിരുന്ന തൊഴിലാളികളാണ് ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോയത്.ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഭക്ഷണസൗകര്യം ഏർപ്പെടുത്താൻ ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന് നിർദേശം നൽകുകയായിരുന്നു.
തീവണ്ടികൾ റദ്ദാക്കിയതിനാലും വൈകിയോടിയതിനാലും സ്‌റ്റേഷനിൽ കുടുങ്ങിപ്പോയ 1,500-ലധികം യാത്രക്കാർക്ക് സർക്കാർ വിവിധ സഹായങ്ങൾ ചെയ്തു കൊടുത്തു.ഒഡിഷ, ഝാർഖണ്ഡ്, ബീഹാർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരാണ് വിശ്വേശ്വരായ ടെർമിനലിൽ കുടുങ്ങിയത്. യാത്രക്കാരെ സഹായിക്കാൻ വിവിധ സന്നദ്ധ സംഘടനകളുമുണ്ടായിരുന്നു.
രണ്ട് തീവണ്ടികൾ റദ്ദാക്കി:ബെംഗളൂരു: ഒഡിഷയിലെ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്നുള്ള രണ്ടു തീവണ്ടികൾ റദ്ദാക്കി.എസ്.എം.വി.ടി. ബെംഗളൂരു എക്സ്‌പ്രസ്-ഹൗറ (12246) തിങ്കൾ, ചൊവ്വ ദിവസങ്ങളിലും എസ്.എം.വി.ടി. ബെംഗളൂരു എക്സ്‌പ്രസ്-ഹൗറ (12864) തിങ്കളാഴ്ചയുമാണ് റദ്ദാക്കിയത്.
ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും’കുട്ടികള്‍ക്ക് പിഴയില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല.ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല.തിങ്കൾ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും .ഹെൽമെറ്റ് സീറ്റ്ബെൽട്ട് , മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമ്ക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്.
റോഡപകട നിരക്കിൽ കേരളം മുന്നിലാണ്.ശരാശരി 161 അപകടങ്ങൾ. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങൾ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നു.ഇത് ഒഴിവാക്കണം.നൈറ്റ് വിഷൻ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോൾ 692 എണ്ണം പ്രവർത്തന സജ്ജമാണ്34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ട്. ജൂൺ രണ്ടിന് 242746 റോഡ് നിയമലംഘനം പിടിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണ്. അഴിമതി ഉണ്ടെങ്കിൽ അത് പ്രതിപക്ഷം തെളിയിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.