ബെംഗളൂരു : ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട് 3.17-നാണ് യാത്രക്കാരൻ ഓടുന്ന മെട്രോ തീവണ്ടിക്കുമുൻപിലെ പാളത്തിലേക്ക് ചാടിയത്.
സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്നാണ് ചാടിയത്. മാധവാര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിൽ സർവീസ് നടത്തുന്ന വണ്ടിക്കുമുൻപിലേക്കാണ് ചാടിയത്. വണ്ടി ഇയാളുടെ മേൽ തട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ജീവനക്കാർ ഇടപെട്ട് പാളത്തിലെ വൈദ്യുതി ലൈനിലെ വൈദ്യുതിപ്രവാഹം വിച്ഛേദിപ്പിച്ചു. തുടർന്ന് ഇയാളെ പുറത്തെടുത്ത് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെത്തുടർന്ന് അരമണിക്കൂർ ഈ റൂട്ടിൽ മെട്രോ സർവീസ് മുടങ്ങി.
മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; സംഭവം കര്‍ണാടകയില്‍
കർണാടകയിലെ ശിവമോഗയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സർക്കാർ ആശുപത്രിയിലെ നഴ്സുമാരുടെ ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്.ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ശ്രുതിയുടെ (38) ഭർത്താവ് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിയ നിലയില്‍ കണ്ടെത്തിയത്.തുടർന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മകള്‍ പൂർവ്വികയെ (12) തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്.ശ്രുതി മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.