Home Featured നിയന്ത്രണം വിട്ട ബിഎംടിസി ബസ് മെട്രോ തൂണിൽ ഇടിച്ച് അപകടം ; യാത്രക്കാരൻ മരിച്ചു.

നിയന്ത്രണം വിട്ട ബിഎംടിസി ബസ് മെട്രോ തൂണിൽ ഇടിച്ച് അപകടം ; യാത്രക്കാരൻ മരിച്ചു.

by admin

ബെംഗളൂരു: നിയന്ത്രണം വിട്ട ബിഎംടിസി ബസ് മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചു. കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ മല്ലസാന്ദ്രയിൽ വെള്ളിയാഴ്‌ച രാത്രി 9 മണിക്കാണ് അപകടം നടന്നത്.ബിഡദി സ്വദേശി ജയറാം (57) ആണ് മരിച്ചത്.കെ ആർ മാർക്കറ്റിൽ നിന്നും ബിഡദിയിലേക്കുള്ള ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അമ്പതോളം യാത്രക്കാർ ബസ്സിനകത്ത് ഉണ്ടായിരുന്നു. യാത്രയ്ക്കിടെ ബസ്സിന്റെ സ്റ്റിയറിംഗ് തകരാറിലാവുകയും നിയന്ത്രണംവിട്ട ബസ് മെട്രോയുടെ തൂണിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയറാം ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. അപകടത്തിൽ 11 യാത്രക്കാർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം തകർന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കേരളത്തില്‍,രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകള്‍,കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം

രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 378 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു, ഇതില്‍ മൂന്നെണ്ണം കേരളത്തിലാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്. 144 പുതിയ കേസുകള്‍കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകള്‍ 1950 ആയി.

രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനമാണ് കേരളത്തിലുള്ളത്. 5 സംസ്ഥാനങ്ങളില്‍ അഞ്ഞൂറിലധികം കേസുകളുണ്ട്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group