Home Featured മൈസൂരുവില്‍ ഹോട്ടലില്‍ പാർട് ടൈം ജോലി ചെയ്യുന്ന മലയാളി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം

മൈസൂരുവില്‍ ഹോട്ടലില്‍ പാർട് ടൈം ജോലി ചെയ്യുന്ന മലയാളി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം

by admin

മൈസൂരുവില്‍ ഹോട്ടലില്‍ പാർട് ടൈം ജോലി ചെയ്യുന്ന മലയാളി നിയമവിദ്യാർഥികള്‍ക്ക് നേരെ ആക്രമണം. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്‍റണി, രാജു എന്നിവർക്കാണ് മർദ്ദനമേറ്റത്.അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവുമാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികള്‍ പരാതി നല്‍കി. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷൈൻ പ്രസാദ് ഗുണ്ടകളെ കൂട്ടി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാർത്ഥികള്‍ പറയുന്നു.

ഭക്ഷണത്തിന്‍റെ പേരില്‍ വാക്കുതർക്കമുണ്ടായി രണ്ട് ദിവസം കഴിഞ്ഞ് ആളെക്കൂട്ടിയെത്തി മർദ്ദിക്കുകയായിരുന്നു. 16-ാം തീയതി രാത്രി ഹോട്ടലില്‍ നിന്ന് നല്‍കിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് വാക്ക് തർക്കമുണ്ടായിരുന്നു. ഭീഷണിപ്പെടുത്തി തിരിച്ച്‌ പോയ ഷൈൻ പ്രസാദും സംഘവും ഇന്നലെ രാത്രി ഗുണ്ടകളുമായി ഹോട്ടലിലെത്തി രണ്ട് വിദ്യാർത്ഥികളെയും വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group