ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും വഴി മോഷണം പോയത് മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍.കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലാണ് സംഭവം.പായ്ക്ക് ചെയ്ത് കണ്ടെയ്നറില്‍ അയച്ച ഷവോമി കമ്ബനിയുടെ മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈലുകളാണ് മോഷണം പോയത്. നവംബർ 22ന് ഡല്‍ഹിയില്‍ നിന്ന് മൊബൈല്‍ ഫോണുമായി ബെംഗളൂരു നഗരത്തിലേക്ക് പോയ കണ്ടെയ്നർ ഡെലിവറി വിലാസത്തില്‍ എത്തിയിരുന്നില്ല.
ജിപിഎസ് ട്രാക്ക് ചെയ്തപ്പോള്‍ ചിക്കബെല്ലാപൂർ ജില്ലയിലെ റെഡ്ഡി ഗൊല്ലഹള്ളിയില്‍ ഹൈവേയ്ക്ക് സമീപം കണ്ടെയ്നർ ഉള്ളതായി കണ്ടെത്തി. കമ്ബനി അധികൃതർ സ്ഥലത്തെത്തി കണ്ടെയ്നർ തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത് . തുടർന്ന് വിവരം പോലീസില്‍ അറിയിച്ചു.
ക്രിസ്മസ്, പുതുവത്സര അവധി : ഊട്ടിക്ക് പോകുന്നവര്‍ക്ക് സന്തോഷവാര്‍ത്ത
മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയിലുള്ള ഹില്‍ ട്രെയിൻ ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് കൂടുതല്‍ സർവീസ് നടത്തും.നിത്യവും മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 7.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12ന് ഊട്ടിയിലെത്തുന്ന ഈ സർവീസ് എല്ലാ വർഷവും വേനല്‍, ക്രിസ്മസ്, ന്യൂ ഇയർ സമയങ്ങളില്‍ പ്രത്യേക ഷെഡ്യൂള്‍ നടത്താറുണ്ട്.ഇതനുസരിച്ച് ഈ വർഷവും ക്രിസ്മസ്-പുതുവത്സര സമയങ്ങളില്‍ മേട്ടുപ്പാളയം-ഊട്ടി, ഊട്ടി-മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ പ്രത്യേക ഹില്‍ ട്രെയിൻ സർവീസ് നടത്തുമെന്ന് സേലം റെയില്‍വേ ഡിവിഷണല്‍ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഇത് സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്:-ഡിസംബർ 25, 27, 29, 31 തീയതികളില്‍ കോയമ്ബത്തൂരിലെ മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് പ്രത്യേക പർവത തീവണ്ടി സർവീസ് നടത്തും. മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 9.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.25-ന് ഊട്ടിയിലെത്തും. അതുപോലെ 26, 28, 30, ജനുവരി 1 തീയതികളില്‍ ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്ക് പ്രത്യേക ഹില്‍ ട്രെയിൻ ഓടിക്കും. ഊട്ടിയില്‍ നിന്ന് രാവിലെ 11.25-ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.20-ന് മേട്ടുപ്പാളയത്തെത്തും.