Home തിരഞ്ഞെടുത്ത വാർത്തകൾ കലാശക്കൊട്ടിനായി ഇനി മൂന്നേ മൂന്ന് നാൾ മാത്രം; കിരീടത്തിന് മുന്‍പെ ഡയമണ്ട് നെക്ലേസ് വിജയിയെ പ്രഖ്യാപിച്ച് ബിഗ് ബോസ്

കലാശക്കൊട്ടിനായി ഇനി മൂന്നേ മൂന്ന് നാൾ മാത്രം; കിരീടത്തിന് മുന്‍പെ ഡയമണ്ട് നെക്ലേസ് വിജയിയെ പ്രഖ്യാപിച്ച് ബിഗ് ബോസ്

by admin

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി മൂന്നേ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ആരാകും കപ്പ് ഉയർത്തുക എന്നാണ് പ്രേക്ഷകരും മത്സരാർത്ഥികളും ഉറ്റുനോക്കുന്നത്. ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ. ഇതിനിടെയിൽ എവിക്ട് ആയി പോയ മത്സരാർത്ഥികളെല്ലാം ഹൗസിലേക്ക് വീണ്ടും തിരിച്ചെത്തിയതോടെ വീണ്ടും സംഘർഷഭരിതമാകുന്ന കാഴ്ചയാണ് കാണുന്നത്.കഴിഞ്ഞ സീസണുകളിൽ എവിക്റ്റ് ആയ മത്സരാര്‍ഥികൾ തിരിച്ചെത്തിയതോടെ സൗഹൃദ നിമിഷങ്ങളായിരുന്നു കണ്ടതെങ്കിൽ ഇക്കുറി ഇതിനു വിപരീതമായ കാര്യങ്ങളാണ് നടക്കുന്നത്. മത്സരാർത്ഥികൾ എല്ലാവരും തമ്മിൽ അടിച്ചും വഴക്കിട്ടും അത്യന്തം സംഘര്‍ഷഭരിതമാകുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ഇതിനിടെയിൽ ​ഗ്രാൻഡ് ഫിനാലെയ്ക്ക് തൊട്ട് മുൻപ് കഴിഞ്ഞ ദിവസം ഒരു വലിയ വിജയിയുടെ പ്രഖ്യാപനവും ഹൗസില്‍ ഉണ്ടായി.സീസണ്‍ 7 ന്‍റെ സ്പോണ്‍സര്‍മാരില്‍ ഒരാളായ റീഗല്‍ ജ്വല്ലറി നൽകുന്ന ഒരു ഡയമണ്ട് നെക്ലേസിന്റെ വിജയിയെയാണ് ബി​ഗ് ബോസ് പ്രഖ്യാപിച്ചത്. ഈ സീസണിലെ സമ്മാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. സീസണിന്‍റെ തുടക്കത്തിൽ തന്നെ ഇക്കാര്യത്തെ കുറിച്ച് ബി​ഗ് ബോസ് അറിയിച്ചിരുന്നു. ആദ്യം മുതൽ നടത്തിയ വിവിധ ടാസ്കുകളിലൂടെ നേടുന്ന പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഫിനാലെ വേദിയില്‍ വച്ചാവും നെക്ലേസ് സമ്മാനിക്കുകയെന്ന് ബിഗ് ബോസ് നേരത്തെ അറിയിച്ചിരുന്നു.നിലവിൽ ഗെയിമുകളും ടാസ്കുകളുമെല്ലാം കഴിഞ്ഞ്, എല്ലാവരും തിരികെ എത്തിയ സാഹചര്യത്തിലായിരുന്നു വിജയിയെ ബിഗ് ബോസ് പ്രഖ്യാപിച്ചത്. ആര്യനാണ് ആ വിജയി. ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കുന്ന ഫിനാലെ വേദിയില്‍ വച്ച് ആര്യന് ഈ സമ്മാനം നല്‍കും. നെക്ലേസിനായുള്ള മത്സരത്തില്‍ ആര്യന് നാല് പോയിന്‍റുകളാണ് ലഭിച്ചത്. തൊട്ടു പിന്നിൽ മൂന്ന് പോയിന്‍റുകളുമായി അക്ബർ ഫിനിഷ് ചെയ്തു. അഞ്ച് പേര്‍ക്ക് 2 പോയിന്‍റുകള്‍ വീതവും ഏഴ് പേര്‍ക്ക് ഓരോ പോയിന്‍റുകളും പോയിന്‍റ് ടേബിളില്‍ ഉണ്ട്. ബിന്നി, ജിസേല്‍, ഒനീല്‍, നൂറ, ആദില എന്നിവരാണ് രണ്ട് പോയിന്‍റുകള്‍ വീതം നേടിയത്. അഭിലാഷ്, ജിഷിന്‍, ലക്ഷ്മി, അനുമോള്‍, നെവിന്‍, റെന ഫാത്തിമ, സാബുമാന്‍ എന്നിവര്‍ക്ക് ഓരോ പോയിന്‍റ് വീതവും.

You may also like

error: Content is protected !!
Join Our WhatsApp Group