Home Featured ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍ നിന്ന് 35 ലക്ഷം തട്ടി: മലപ്പുറം സ്വദേശി ബംഗളൂരുവില്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍ നിന്ന് 35 ലക്ഷം തട്ടി: മലപ്പുറം സ്വദേശി ബംഗളൂരുവില്‍ അറസ്റ്റില്‍

by admin

ആലപ്പുഴ: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിച്ച് ബിസിനസ് നടത്തുന്ന മലപ്പുറം സ്വദേശി ദില്‍ഷാദ് അലിയെ (32) ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മാവേലിക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയ്ക്ക് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 6,32,600 രൂപയാണ് ദില്‍ഷാദ് തട്ടിയെടുത്തത്. കേസില്‍ മൂന്നുപേരെ സൈബര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു.35 ലക്ഷം രൂപയോളം പല വീട്ടമ്മമാരില്‍നിന്നു തട്ടിയെടുത്തതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ.എല്‍. സജിമോന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബു, എസ്.ഐ. ഡി. സജികുമാര്‍, സീനിയര്‍ സി.പി.ഒ. പി.എ. നവാസ്, സി.പി.ഒ. എ. അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group