ബെംഗളൂരു ഓണത്തിന് മുന്നോടിയായി കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്ക് മുന്നേ ടിക്കറ്റ് തീർന്നതിനാൽ ബെംഗളുരു മലയാളികളു ടെ ഓണയാത്ര ഇത്തവണയും ദുരിതം നിറഞ്ഞതാകും. ഓണാവധി തുടങ്ങാൻ ഇനി രണ്ടരമാസം ശേഷിക്കേ തീവണ്ടികളിലൊന്നും ടിക്കറ്റ് ഇല്ല.
സെപ്റ്റംബർ 15-നാണ് തിരുവോണം. 12, 13 തീയതികളിലാണ് കേരളത്തിലേക്കുള്ള തീവണ്ടികളിലും ബസുകളിലും കൂടു തൽ തിരക്ക് അനുഭവപ്പെടുക. ടിക്കറ്റ് നേരത്തേ തീർന്നതിനാൽ പ്രത്യേക തീവണ്ടിയിലാണ് യാത്രക്കാരുടെ പ്രതീക്ഷ. യാത്രാപ്രശ്നത്തിന് പരിഹാരമായി ഓണത്തിന് മുന്നോടിയായി പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് മലയാളികൾ ആവശ്യപ്പെടുന്നുണ്ട്.
ചില വർഷങ്ങളിൽ ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാ പരിഹരിക്കാൻ റെയിൽവേ പ്രത്യേക സർവീസ് നടത്താറുണ്ടെങ്കിലും പ്രഖ്യാപനം വരുന്നത് അവസാന നിമിഷമാണെന്ന് പരാതിയുണ്ട്.പ്രത്യേക തീവണ്ടി പുറപ്പെടുന്നതിൻ്റെ ഓന്നോ രണ്ടോ ദിവസംമുമ്പ് മാത്രമാകും റെയിൽ വേ പ്രഖ്യാപിക്കുന്നത്. അതി നാൽ പലർക്കും പ്രയോജനപ്പെടാറില്ല. ഇത്തവണയെങ്കിലും യാത്രയ്ക്ക് മൂന്നുദിവസം മുമ്പെങ്കിലും പ്രത്യേക തീവണ്ടി പ്രഖ്യാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. തീവണ്ടികളിൽ ടിക്കറ്റ് കിട്ടത്തവർ കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്. യാത്രയ്ക്ക് ഒരുമാസം മുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്.