മംഗളൂരു: മംഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റലിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേടിയവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. കോളേജ് നടത്തി വന്നിരുന്ന സ്വകാര്യ കാന്‍റീനിൽ നിന്നാണ് ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത്. കേസ് ഒത്തുതീർക്കാനാണ് പൊലീസും കോളേജും ശ്രമിക്കുന്നതെന്നും കുട്ടികളുടെ ആരോപണം. ഗ്യാസ് സ്ട്രബിൾ കാരണമാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് കോളേജിന്റെ വാദം. കേസ് ഒത്തുതീർക്കാനാണ് ക്യാന്റീൻ അധികൃതരും കോളേജ് അധികൃതരും ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.
ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖമാണ് മിക്കവർക്കും ബാധിച്ചത്. തുടർന്ന് 137 വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 52 വിദ്യാർഥികൾ എ.ജെ. ഹോസ്പിറ്റലിലും 42 വിദ്യാർത്ഥികളെ കങ്കനാടി ഫാദർ മുള്ളർ ഹോസ്പിറ്റലിലും 18 വിദ്യാർത്ഥികളെ കെഎംസി ഹോസ്പിറ്റലിലും 4 പേരെ യൂണിറ്റി ഹോസ്പിറ്റലിലും എട്ട് വിദ്യാർത്ഥികളെ സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതൽ വിദ്യാർഥികൾ അസ്വസ്ഥരായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണമാകാം കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു. തിങ്കളാഴ്ചയാണ് മിക്കവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചതെന്ന് ദക്ഷിണ കന്നഡ ഡിസി എം ആർ രവി കുമാർ പറഞ്ഞു.
നിങ്ങളുടെ സീറ്റില്‍ ഇഷ്ടഭക്ഷണം എത്തും, റെയില്‍വേയുടെ പുതിയ വാട്ട്‌സ്‌ആപ്പ് സേവനം എത്തി
ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരും ഏറെയാണ്. അതുകൂടാതെ, രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ റെയില്‍വേയെയാണ് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ആശ്രയിക്കുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യന്‍ റെയില്‍വേയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. അതിനാലാണ് റെയില്‍ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്.
ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നതും മികച്ചതുമായ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. സമയാസമയങ്ങളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ റെയില്‍വേ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം, ട്രെയിനില്‍ ലഭിക്കുന്ന മറ്റ് സൗകര്യങ്ങള്‍ തുടങ്ങി ചെറിയ കാര്യങ്ങളില്‍ പോലും അധികൃതരുടെ ശ്രദ്ധ പതിയുന്നുണ്ട് എന്നതാണ് അടുത്തിടെയായി റെയില്‍വേ നടത്തുന്ന പരിഷ്ക്കാരങ്ങള്‍ തെളിയിയ്ക്കുന്നത്.
എന്നാല്‍, ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഏറെ ആകര്‍ഷകമായ ഒരു പരിഷ്കാരം നടപ്പാക്കിയിരിയ്ക്കുകയാണ്. നിങ്ങള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം, നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ചില മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്.
അതായത്, ദീര്‍ഘദൂര ട്രെയിന്‍ യാത്രയില്‍ നമ്മെ ഏറെ ആകുലപ്പെടുത്തുന്ന ഒന്നാണ് ഭക്ഷണം സംബന്ധിക്കുന്ന പ്രശ്നങ്ങള്‍. ശുദ്ധമായതും വൃത്തിയായി തയ്യാറാക്കിയതുമായ ഭക്ഷണം ലഭിക്കുക എന്നത് ഏതൊരു യാത്രക്കാരനും ആഗ്രഹിക്കും. ആ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിയ്ക്കുകയാണ് IRCTC ഇപ്പോള്‍. അതായത്, ഐആര്‍സിടിസി വാട്‌സ്‌ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്നു. ഇതിനോടകം ചെറിയതോതില്‍ നടപ്പാക്കിയിരിയ്ക്കുന്ന ഈ സംവിധാനം ഇനി മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അതായത്, ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അവരുടെ സീറ്റില്‍ ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് സ്നാക്ക്സ്, ജ്യൂസ്, ബിരിയാണി, ഊണ്, കേക്ക്, ബര്‍ഗര്‍, പിസ തുടങ്ങി ഇഷ്ടപ്പെട്ട വിഭവങ്ങള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ ലഭിക്കും…!!
E-ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്ക് വാട്ട്‌സ്‌ആപ്പ് വഴി ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) ലിമിറ്റഡ് www.ecatering.irctc.co.in എന്ന പ്രത്യേക വെബ്‌സൈറ്റിലൂടെയും ‘ഫുഡ് ഓണ്‍ ട്രാക്ക്’ എന്ന ഇ-കാറ്ററിംഗ് ആപ്പിലൂടെയും ഇ-കാറ്ററിംഗ് സേവനങ്ങള്‍ ആരംഭിച്ചിരിയ്ക്കുന്നത്.
ടു-വേ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ +91-8750001323 എന്ന വാട്ട്‌സ്‌ആപ്പ് നമ്ബര്‍ വഴി യാത്രക്കാര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. “ഒരു യാത്രക്കാരന്‍ ട്രെയിന്‍ നമ്ബര്‍ ടൈപ്പ് ചെയ്താല്‍, സ്റ്റേഷന്‍ തിരിച്ചുള്ള സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കും, അതനുസരിച്ച് യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്,” IRCTC അധികൃതര്‍ പറഞ്ഞു.
നിലവില്‍ തിരഞ്ഞെടുത്ത ട്രെയിനുകളിലാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. ഫീഡ്‌ബാക്കിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ട്രെയിനുകളിലേക്ക് ഇ-കാറ്ററിംഗ് സൗകര്യം വ്യാപിപ്പിക്കുമെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്‌സിആര്‍) ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.എച്ച്. രാകേഷ് പറഞ്ഞു.