ബെംഗളൂരു നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത്, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. കേരളം, തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളിൽ യാത്രാനിയന്ത്രണങ്ങളുണ്ടാകില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങളില്ല. അതേസമയം കോവിഡ് ഉപവകഭേദമായ ജെഎൻ 1 കേരളത്തിൽ സ്‌ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത്, അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കുടക്, മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പ്രതിദിന പരിശോധന 5000 ആയി ഉയർത്താൻ ആരോഗ്യ വകുപ്പ് സജ്‌ജമായതായി മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
സൗജന്യ ഹോട്ട്സ്പോട്ടുകള്‍ നിങ്ങള്‍ക്ക് അപകടമുണ്ടാക്കും; മുന്നറിയിപ്പുമായി കേരള പോലീസ്
പൊതുവിടങ്ങളിലെ ഫ്രീ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ് . പൊതു സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുതെന്നു പൊലീസിന്റെ മുന്നറിയിപ്പ്.പൊതു ഇടങ്ങളിലെ ഇത്തരം സംവിധാനം പലപ്പോഴും സുരക്ഷിതമല്ല. പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്ബോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യുപിഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കാതിരിക്കുക. യുപിഐ ഐഡിയും പാസ് വേഡും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്ബരുകള്‍, ലോഗിൻ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാൻ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും.
പൊതു ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുത്. ഇത്തരത്തില്‍ ഓണ്‍ലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്ബത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്ബറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റര്‍ ചെയ്യാം. നിങ്ങളുടെ പണം നഷ്ടമായി ഒരു മണിക്കൂറിനകം വിവരം 1930 ല്‍ അറിയിച്ചാല്‍ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തില്‍ കഴിയും.
എസ്‌എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്‌സ്‌ആപ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതുവഴി വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.