Home Featured ബെംഗളൂരു: മയക്കുമരുന്ന് കടത്തുകാരനെന്ന് കരുതി മര്‍ദനം; നൈജീരിയൻ സ്വദേശിക്ക് ദാരുണാന്ത്യം

ബെംഗളൂരു: മയക്കുമരുന്ന് കടത്തുകാരനെന്ന് കരുതി മര്‍ദനം; നൈജീരിയൻ സ്വദേശിക്ക് ദാരുണാന്ത്യം

by admin

ബെംഗളൂരു: മയക്കുമരുന്ന് കടത്തുകാരനെന്ന് സംശയിച്ച്‌ മര്‍ദിച്ച നൈജീരിയന്‍ വംശജന്‍ മരിച്ചു. അദിയാക്കോ മസാലിയോയാണ് (40) മരിച്ചത്.കോഴിക്കടയില്‍ സുഹൃത്തുക്കളോടൊപ്പം എത്തിയ അദിയാക്കോ മസാലിയോയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കടയുടമയും നാട്ടുകാരും ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ലഭിക്കുന്നതിനായി ലൊക്കേഷന്‍ ഷെയര്‍ ചെയ്യുകയാണെന്ന് സംശയിച്ച്‌ കടയുടമ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പ്രകോപിതനായ അദിയാക്കോ മസാലിയോ തൊട്ടടുത്ത കടയില്‍ നിന്ന് കത്തിയെടുത്ത് കടയുടമയെ കുത്തി.

തുടര്‍ന്ന് കടയുടമ മരക്കഷണം ഉപയോഗിച്ച്‌ അദിയാക്കോ മസാലിയോയുടെ തലക്കടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റാണ് യുവാവ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നൈജീരിയന്‍ യുവാവിന് മയക്കുമരുന്ന് കച്ചവടവുമായി ബന്ധമില്ലെന്നും ഇയാള്‍ക്കെതിരെ കേസുകള്‍ ഒന്നും നിലവിലില്ലെന്നും കണ്ടെത്തി. സംഭവത്തില്‍ കോഴിക്കട ഉടമ യാസീന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ് മറന്നു വെച്ചു: ഡോക്ടര്‍ക്ക് പിഴ വിധിച്ച്‌ കോടതി

സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളില്‍ സർജിക്കല്‍ മോപ് മറന്നു വച്ച സംഭവത്തില്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്‌റ്റിന് പിഴ വിധിച്ച്‌ സ്‌ഥിരം ലോക് അദാലത്ത്.മൂന്ന് ലക്ഷം രൂപ പിഴ തുകയ്ക്ക് പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതിച്ചെലവും നല്‍കണമെന്നാണ് വിധി. 2022 ല്‍ സിസേറിയന് വിധേയയായ പ്ലാമൂട്ടുക്കട സ്വദേശി ജീതുവിൻ്റെ ( 24) പരാതിയിലാണ് വിധി.

ശസ്ത്രക്രിയ നടത്തിയ സമയത്ത് സർജിക്കല്‍ മോപ്പ് ഗർഭപാത്രത്തില്‍ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേർത്തതായായിരുന്നു ജീതുവിന്റെ പരാതി. വീട്ടിലെത്തിയ ശേഷം സ്ഥിരം ആരോഗ്യ പ്രശ്നങ്ങളുണ്ടായി. അസഹ്യമായ വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ സുജ ഡോക്ടറെ പല തവണ വീട്ടില്‍ പോയി കണ്ടു ചികിത്സ തേടി. എന്നാല്‍ വിശദമായ പരിശോധന നടത്തുന്നതിനു പകരം മരുന്നുകള്‍ നല്‍കി മടക്കിയെന്നായിരുന്നു പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group