മുംബയ്: നിര്‍ത്തിയിട്ട ടെമ്ബോ വാഹനത്തിനുള്ളില്‍ യുവതിയ്ക്ക് ക്രൂരപീഡനം. 34കാരിയാണ് ക്രൂരപീഡനത്തിനിരയായത്. ബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റിയിറക്കിയതായും പൊലീസ് പറഞ്ഞു. മുംബയിലെ സാക്കിനിക്ക മേഖലയിലെ ഖൈറാനി റോഡിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ ചൗഹാന് (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഖൈറാനി റോഡില്‍ ഒരാള്‍ യുവതിയെ മര്‍ദ്ദിക്കുന്നതായി വെള്ളിയാഴ്ച രാവിലെയാണ് കണ്ട്രോള് റൂമില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രക്തത്തില്‍ കുളിച്ച കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെമ്ബോ വാഹനത്തിനുള്ളിലാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വാഹനത്തിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. വധശ്രമം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.