ഇടുക്കി : ഇടുക്കി ജില്ലയില്‍ രാത്രികാലത്തു പരിഭ്രാന്തിയുടെ ‘ബെല്‍’ മുഴക്കി മൊബൈല്‍ ഫോണിലേക്കു കോളുകള്‍ എത്തുന്നു. . നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന ശബ്ദത്തിലാണ് കോളുകള്‍ എത്തുന്നത്. 13 സെക്കന്‍ഡ് മാത്രമാണ് കോള്‍ ദൈര്‍ഘ്യം. ഏതാനും സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ കട്ടാകും..
ഇതോടെ ഫോണ്‍ എടുക്കുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെടും. തിരികെ വിളിച്ചാല്‍ കോള്‍ കണക്ടാകില്ല. ഇതോടെ കോള്‍ ലഭിച്ചവര്‍ പരിഭ്രാന്തിയിലാകും.ഇടുക്കി ജില്ലയില്‍ ഒട്ടേറെപ്പേര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോണ്‍ കോളുകള്‍ എത്തിയത്.
പേടിഎം വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്, 8 പേർ അറസ്റ്റിൽ; പൊതുജനങ്ങൾ ഈ ആപുകളെപ്പറ്റി ബോധവാന്മാരാകുക
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ തട്ടിപ്പാണ് ഈ മൊബൈല്‍ ഫോണ്‍ കോളുകള്‍ക്കു പിന്നിലെന്നു സൂചനയുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന ‘വാന്‍ഗിരി തട്ടിപ്പ്’ വീണ്ടും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.
ചിലപ്പോള്‍ കോള്‍ എടുത്താല്‍ അങ്ങേ തലയ്ക്കല്‍ സ്ത്രീ ശബ്ദം കേള്‍ക്കാം. ഹലോ പറഞ്ഞ ശേഷം കോള്‍ കട്ടാകും. ഒന്നോ രണ്ടോ റിങ്ങുകളില്‍ ഫോണ്‍ കോള്‍ കട്ടാകുമ്ബോള്‍ പലരും തിരിച്ചുവിളിക്കുക പതിവാണ്. തിരിച്ചു വിളിച്ചാല്‍ സെക്കന്‍ഡുകള്‍ക്കകം മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തുമെന്നും പറയപ്പെടുന്നു.
സംസ്ഥാനത്ത് സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ സർക്കാർ അനുമതി
ഒരാള്‍ക്കല്ല, ഒരേസമയം പതിനായിരക്കണക്കിനു പേര്‍ക്ക് ഇത്തരത്തില്‍ മിസ്ഡ് കോള്‍ പോകും. അവരില്‍ 1000 പേരെങ്കിലും തിരിച്ചു വിളിക്കുമെന്നതും ഉറപ്പ്. തിരിച്ചു വിളിക്കുമ്ബോഴാണു തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുക. സോമാലിയായില്‍ നിന്ന് 00252 ല്‍ തുടങ്ങുന്ന നമ്ബറുകളില്‍ നിന്നാണ് നിരവധി പേര്‍ക്ക് ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
ഫോണെടുത്താല്‍ കുഞ്ഞു കരയുന്ന ശബ്ദം. ജില്ലയില്‍ രാത്രി കാലത്ത് പരിഭ്രാന്തി വിരിച്ച് മൊബൈല്‍ ഫോണിലേക്കു കോളുകള്‍ എത്തുന്നു. രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്താണ് കോളുകള്‍ വരുന്നത്. നവജാത ശിശുക്കളും, പെണ്‍കുട്ടികളും കരയുന്ന ശബ്ദത്തിലാണു കോളുകള്‍ എത്തുന്നത്.
13 സെക്കന്‍ഡ് മാത്രമാണ് കോള്‍ ദൈര്‍ഘ്യം. ഏതാനും സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ കട്ടാകും. ഇതോടെ ഫോണ്‍ എടുക്കുന്നവര്‍ക്കു ഉറക്കം നഷ്ടപ്പെടും. തിരികെ വിളിച്ചാല്‍ കോള്‍ കണക്ടാകില്ല. ഇതോടെ കോള്‍ ലഭിച്ചവര്‍ പരിഭ്രാന്തിയിലാകും. ജില്ലയില്‍ ഒട്ടേറെപ്പേര്‍ക്കാണ് ഇത്തരം ഫോണ്‍ കോളുകള്‍ എത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ തട്ടിപ്പാണ് മൊബൈല്‍ ഫോണ്‍ കോളുകള്‍ക്ക് പിന്നിലെന്നും സൂചനയുണ്ട്.