ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത പെണ്‍കുഞ്ഞിനെ കണ്ടെത്തി. കാലികളെ മേയ്ക്കാൻ വന്ന സ്ത്രീകള്‍ മുലയൂട്ടി ചോരക്കുഞ്ഞിനെ ശിശു വികസന അധികൃതർക്ക് കൈമാറി.കുറ്റിക്കാടുകള്‍ നിറഞ്ഞ വിജനമായ പ്രദേശത്ത് നിന്നാണ് നാട്ടുകാർ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കുഞ്ഞിൻ്റെ കരച്ചില്‍ കേട്ട് ചില ഇടയന്മാർ നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടില്‍ പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
തുമകുരു ജില്ലയിലെ സിറ താലൂക്കിലെ മതനഹള്ളിയിയിലാണ് സംഭവം. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുഞ്ഞിനെ തുമാകൂരു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കല്ലമ്ബെല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദാരിദ്ര്യവും കുടുംബത്തിലെ പഴി ഭയന്നുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അമ്മ കമലമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു.രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടർന്നുള്ള കുടുംബകലഹമാണ് കമലമ്മയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. കാലികളെ മേയ്ക്കാൻ വന്ന ഇടയ സ്ത്രീകളാണ് കുഞ്ഞിന് മുലയൂട്ടിയത്. കമലമ്മയും കുഞ്ഞും സിറയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളുരുവില്‍ മലയാളി യുവാവ് ലിബിൻ മരിച്ച സംഭവം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്; ഒപ്പം താമസിച്ചിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം. ഒപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയാണ് ലിബിനൊപ്പം ബെംഗളുരുവില്‍ താമസിച്ചിരുന്നത്. എബിനെ കർണാടക പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ലിബിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ലിബിൻ തിങ്കളാഴ്ചയാണ് മരിച്ചത്. കുളിമുറിയില്‍ വീണ് പരിക്കേറ്റെന്നായിരുന്നു വീട്ടുകാർക്ക് കിട്ടിയ വിവരം. കൂടെയുണ്ടായിരുന്നവരാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്.
എന്നാല്‍, മുറിവില്‍ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിന്‍റെ സഹോദരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഒപ്പം താമസിച്ചിരുന്നവർ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും തലയിലെ മുറിവിന് കുളിമുറിയില്‍ വീണപ്പോള്‍ സംഭവിച്ചത് പോലെയല്ലെന്ന് ഡോക്ടർ പറഞ്ഞതായും ലിബിന്‍റെ സഹോദരി ആരോപിച്ചിരുന്നു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ലിബിന്‍റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
സംഭവത്തില്‍ ഹെബ്ബ ഗുഡി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിപ്പോള്‍ കൂടെ താമസിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരിച്ച യുവാവിന്‍റെ ആന്തരികാവയവങ്ങള്‍ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.