ഡ്രൈവറില്ലാ ട്രെയിനുകള്‍ എത്താൻ വൈകുന്നതിനാല്‍ ഇലക്‌ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസാന്ദ്ര പാതയില്‍ ജനുവരി സർവിസ് ആരംഭിക്കാനുള്ള പദ്ധതി പാളം തൊടില്ലെന്ന് സൂചന.മാർച്ചിലോ ഏപ്രിലിലോ ഭാഗിക സർവിസ് തുടങ്ങാനേ കഴിയൂ. നേരത്തെ ലക്ഷ്യമിട്ട സർവിസ് തുടങ്ങാൻ ആഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും.
ചെനൈയില്‍ നിന്ന് ഫെബ്രുവരിയില്‍ എത്തിച്ച ഒരു ഡ്രൈവറില്ലാ ട്രെയിൻ ഉപയോഗിച്ച് പാതയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. എന്നാല്‍, ശേഷിക്കുന്ന ട്രെയിനുകള്‍ നിർമിക്കാൻ കരാർ എടുത്ത കമ്ബനി വരുത്തുന്ന കാലതാമസമാണ് തിരിച്ചടിയായത്. അടുത്ത മാസം പകുതിയോടെയാകും ഇവർ നിർമിച്ച ട്രെയിൻ കൈമാറുക. രണ്ടാം ട്രെയിൻ എത്താൻ പിന്നെയും വൈകും. സുരക്ഷ ക്രമീകരണങ്ങളുടെ പരിശോധനയാണ് വലിയ കടമ്ബയാവുക.
ഓല സ്കൂട്ടറിന് തകരാര്‍; ഷോറൂമിന് പുറത്ത് സ്കൂട്ടര്‍ ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്ത് യുവാവ്
ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡുകളിലെ ഏറ്റവും മുൻപന്തിയിലുള്ള ഒരു കമ്ബനിയാണ് ഒല. ഒലയുടെ സ്കൂട്ടറുകള്‍ക്ക് എതിരെ ഈ അടുത്തായി നിരവധി ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്താറുണ്ട്.ഒലയുടെ ഷോറൂമിന് പുറത്ത് യുവാവ് ഇലക്‌ട്രിക് സ്‌കൂട്ടർ ചുറ്റിക കൊണ്ട് അടിച്ചു തകർക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വാഹനം വാങ്ങി ഒരു മാസത്തിനുള്ളില്‍ സർവീസ് സെന്‍റർ 90,000 രൂപയുടെ ബില്‍ നല്‍കിയതിലെ നിരാശയാണ് യുവാവിനെ കൊണ്ട് കടുംകൈ ചെയ്യിച്ചതെന്നാണ് റിപ്പോർട്ട്.
വെള്ള ഷർട്ടും നീല ജീൻസും ധരിച്ച യുവാവ് ഷോറൂമിന് മുന്നില്‍ സ്കൂട്ടർ മറിച്ചിട്ട് ചുറ്റിക കൊണ്ട് നിരവധി തവണ അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റുള്ളവരും യുവാവിനൊപ്പം ചേർന്നു. അവർ ചുറ്റിക വാങ്ങി സ്കൂട്ടർ അടിച്ചുതകർക്കാൻ യുവാവിനെ സഹായിച്ചു. എന്താണ് യുവാവിന്‍റെ രോഷത്തിന് കാരണമെന്ന് വീഡിയോ റെക്കോർഡ് ചെയ്യുന്നയാള്‍ പറയുന്നത് ഇതിനിടെ കേള്‍ക്കാം. യുവാവ് ഒരു മാസം മുൻപാണ് ഓല ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങിയത്. സർവീസ് സെന്‍റർ അദ്ദേഹത്തിന് 90,000 രൂപയുടെ ബില്‍ നല്‍കി. ആ നിരാശ കാരണമാണ് ഷോറൂമിന് മുൻപില്‍ കൊണ്ടുവന്നിട്ട് സ്കൂട്ടർ തകർത്തതെന്നാണ് വീഡിയോ എടുത്തയാള്‍ പറയുന്നത്.
നേരത്തെ ഒലയുടെ മോശം സർവീസിനെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാല്‍ കമ്ര വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒലയുടെ സർവീസ് സെന്‍ററില്‍ നന്നാക്കാതെ പൊടിപിടിച്ച് കിടക്കുന്ന ഇലക്‌ട്രിക് സ്കൂട്ടറുകളുടെ ചിത്രം പുറത്തുവിട്ടാണ് കുനാല്‍ വിമർശനം ഉന്നയിച്ചത്. പിന്നാലെ ഒല സിഇഒ ഭാവിഷ് അഗർവാള്‍ കുനാലിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. പണം വാങ്ങിയാണ് കുനാല്‍ ട്വീറ്റ് ചെയ്യുന്നത് എന്നായിരുന്നു ആരോപണം. കുനാലിനെ കമ്ബനിയിലേക്ക് ക്ഷണിക്കുന്നുവെന്നും സർവീസ് സെന്‍ററിന്‍റെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ട്വീറ്റിന് വാങ്ങുന്ന പണത്തേക്കാളും പരാജയപ്പെട്ട കോമഡി കരയറിനേക്കാളും കൂടുതല്‍ തുക നല്‍കാമെന്നും പരിഹസിച്ചു. പിന്നാലെ പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് വീട്ടില്‍ മിണ്ടാതിരിക്കുമെന്ന് കുനാല്‍ മറുപടി നല്‍കി.