ബെംഗളുരു :കോവിഡ് നിയന്ത്രണത്തെ തുടർന്ന് നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തി താഴെയായി. പ്രതിദിന വരുമാനം 55 ലക്ഷം രൂപയായി കുറഞ്ഞു. ഡിസംബർ പകുതിയോടെ യാത്രക്കാരുടെ എണ്ണം 3.5 ലക്ഷം വരെയായി ഉയർന്നിരുന്നു. വാരാന്ത്യ, രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെയാണു യാത്രക്കാരുടെ എണ്ണം ഇടിഞ്ഞത്.
കോച്ചുകൾക്കുള്ളിൽ ഇരുന്നു യാത്ര ചെയ്യാൻ മാത്രമേ ഇപ്പോൾ അനുമതിയുള്ളൂ. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മു തൽ രാത്രി 9 വരെ അരമണിക്കൂർ ഇടവിട്ടാണ് മെട്രോ സർവീസ് നടത്തുന്നത്. മറ്റുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11 വരെ യാണ് സർവീസ്.