ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറിലും വോട്ടിങ് മെഷീനിലും ചിഹ്‌നം മാറ്റി സ്‌ഥാനാര്‍ഥിയുടെ പേര്, പ്രായം, വിദ്യാഭ്യാസ യോഗ്യത, ചിത്രം തുടങ്ങിയവ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും അഭിപ്രായംതേടി സുപ്രീം കോടതി.
കേന്ദ്രസര്‍ക്കാരിനോ, തെരഞ്ഞെടുപ്പു കമ്മിഷനോ ഔദ്യോഗികമായി നോട്ടീസ് അയക്കാതെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്‌ക്കും ഹര്‍ജിയുടെ കോപ്പി നല്‍കാന്‍ ഹര്‍ജിക്കാരനായ ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയോട് ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡേ, ജസ്‌റ്റീസുമാരായ എ.എസ്.
ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യം എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
പാര്‍ട്ടിചിഹ്നഹ്‌നം വോട്ടിങ് യന്ത്രത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജി ആവശ്യപ്പെട്ടുന്നു.