ബംഗളുരു:മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഏക വിമാനസർവീസ് ഇന്നലെ മുതൽ നിർത്തലാക്കി. അലയൻസ് എയറിന്റെ മൈസൂരു-കൊച്ചി സർവീസാണു യാത്രക്കാർ കുറവെന്നു ചൂണ്ടിക്കാട്ടി നിർത്തിയത്. ബെംഗളുരുവിൽ നിന്ന് മൈസൂരു വഴി കൊച്ചിയിലെത്തുന്ന വിമാനം ലക്ഷദ്വീപിലെ അഗത്തിവരെയാണു സർവീസ് നടത്തിയിരുന്നത്.70 പേർക്ക് സഞ്ചരിക്കാവുന്ന എടിആർ വിമാനമായിരുന്നു ഇത്. മൈസൂരും കൊച്ചി ഒരു മണിക്കൂർ യാത്രയ്ക്ക് 1700 രൂപയായിരുന്നു അടിസ്ഥാന ടിക്കറ്റ് നിര്ക്ക്.
നവംബറിൽ മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു കഴിഞ്ഞ ദിവസങ്ങളിലാണു സർവീസ് റദ്ദാക്കിയ സന്ദേശം ലഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരം 2019 ജൂലൈ 19നാണ് മൈസൂരുവിൽ നിന്ന് അലയൻസ് എയർ കൊച്ചി, ഗോവ, ഹൈദരാബാദ് സർവീസുകൾ ആരംഭിച്ചത്. ഇതിൽ ഗോവ, ഹൈദരാബാദ് സർവീസുകൾ തുടാരുന്നുണ്ട്.
മൈസൂരു മലയാളികളുടെ ഇഷ്ട ഫ്ലൈറ്റ്
മൈസൂരു-കൊച്ചി വിമാന സർവീസ് നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി കൂട്ടായ്മകൾ രംഗത്ത്. ഐടി, വ്യവസായ വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ ഗുണകരമായിരുന്ന സർവീസാണ് നിർത്തലാക്കിയത്. മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്ക് യാതക്കാർ ഏറെയുള്ള ഈ സർവീസിന് ബെംഗളൂരു-മൈസൂരു റൂട്ടിലും കൊച്ചി-അഗത്തി റൂട്ടിലുമാണ് പലപ്പോഴും വേണ്ടത്ര ബുക്കിങ് ഇല്ലാതിരുന്നത്.
മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ് പരിമിതമായതിനാൽ ഐടി ജീവനക്കാരും വ്യ വസായികളും മറ്റും ഈ സർവിസിനെ ഏറെ ആശ്രയിച്ചിരുന്നു.സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരളസമാജം മൈസൂർ ഭാരവാഹികൾ പ്രതാപ് സിംഹ എംപിക്ക് നിവേദനം നൽകി.
തടസ്സം ചെറിയ റൺവേ:-
മൈസൂരു-നഞ്ചൻഗുഡ് ദേശീയ പാതയോരത്തെ മണ്ടക്കള്ളിയിൽ 490 ഏക്കറിലായുള്ള വിമാനത്താവളത്തിലെ ചെറിയ റൺവേയാണ് വലിയ വിമാനങ്ങൾ ഇറക്കുന്നതിന് വിലങ്ങുതടി, പരമാവധി 72 സീറ്റുകൾ മാത്രമുള്ള എടിആറുകളാണ് നിലവിൽ ഇവിടെ ഇറക്കുന്നത്.1740 മീറ്റർ നീളമുള്ള റൺവേ 2750 മീറ്ററായി വികസിപ്പിച്ചാലേ ഇവിടെ ബോയിങ്, എയർബസ് പോലുള്ള വലിയ വിമാനങ്ങൾ ഇറക്കാനാകൂ.
ഇതിനായി 240 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ ബജറ്റിൽ സർക്കാർ 319 കോടിരൂപ നീക്കി വെച്ചിട്ടുണ്ട്.എന്നാൽ റൺവേ വികസനം സാധ്യമാകണമെങ്കിൽ മൈസൂരു നഞ്ചൻഗുഡ് ദേശീയപാത ഭൂഗർ പാതയായി മാറ്റേണ്ടിവരും. ഇതിനായി ദേശീയപാത അതോറിറ്റി 700 കോടിരൂപ ചെലവിട്ടാലേ വലിയ വിമാനങ്ങൾ ഇവിടെ ചിറകു വിരിക്കും.
ഗ്യാസ് ബുക്ക് ചെയ്യുമ്ബോള്‍ ഒടിപി; നാളെ മുതല്‍ നാലു മാറ്റങ്ങള്‍; അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: സാമ്ബത്തിക ഇടപാടുകളില്‍ അടക്കം നാലുമാറ്റങ്ങളാണ് നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്.ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാക്കിയതാണ് ഇതില്‍ പ്രധാനം.നവംബര്‍ ഒന്നുമുതല്‍ എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎ അറിയിച്ചു. നിലവില്‍ ഇത് സ്വമേധയാ നല്‍കിയാല്‍ മതിയായിരുന്നു. സമയപരിധി നീട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്ബോള്‍ ഉപയോക്താവിന് ഒടിപി നമ്ബര്‍ ലഭിക്കും. ഉപഭോക്താവിന്റെ അംഗീകൃത ഫോണിലേക്കാണ് ഒടിപി കൈമാറുന്നത്. നവംബര്‍ ഒന്നുമുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്ബോള്‍ ഉപഭോക്താവ് ഒടിപി കൈമാറണം.അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള നികുതിദായകര്‍ ജിഎസ്ടി റിട്ടേണില്‍ നിര്‍ബന്ധമായി എച്ച്‌എസ്‌എന്‍ കോഡ് നല്‍കണം.
നാലക്ക നമ്ബറാണ് എച്ച്‌എസ്‌എന്‍ കോഡ്.വിവിധ ദീര്‍ഘദൂര ട്രെയിനുകളുടെ പുതുക്കിയ ടൈംടേബിള്‍ നവംബര്‍ ഒന്നിന് നിലവില്‍ വരും. 13000 യാത്രാ ട്രെയിനുകളുടെയും 7000 ചരക്കുതീവണ്ടികളുടെയും ടൈംടേബിളാണ് പുതുക്കിയത്. 30 രാജധാനി ട്രെയിനുകളുടെ ടൈംടേബിളിലും മാറ്റം ഉണ്ട്.