ബെംഗളൂരു: ശിവമോഗയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്കും യുവതിക്കും നേരേ സദാചാര ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്തു. തുംഗ റിസർവോയറിനു സമീപമാണ് ആക്രമണമു ണ്ടായത്.സുഹൃത്തുക്കളായ മൂന്നുപേരും ഇവിടെയെത്തി സംസാ രിച്ചുകൊണ്ടിരിക്കെ നാല് യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
യുവാക്കളെ ആക്രമിച്ച ശേഷം യുവതിയെ അവിടെ ഉപേക്ഷിച്ചു പോകാൻ ആവശ്യപ്പെട്ടു. യുവാക്കൾ വിവരമറിയിച്ച തിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി.അക്രമിസംഘത്തിനെതിരേ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനുൾപ്പെടെ കേ സെടുത്തു.