മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുകാന്‍ സമയം കണ്ടെത്തിയ യുവതാരം ഫഹദ് ഫാസില്‍ അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തത്തില്‍ പങ്കെടുത്തില്ലെന്ന് വിമര്‍ശിച്ച അനൂപ് ചന്ദ്രനെതിരെ സോഷ്യല്‍ മീഡിയ.
കോടിക്കണക്കിന് ശമ്ബളം വാങ്ങുന്ന ഫഹദ് ഫാസിലിന് തനിക്ക് കിട്ടുന്ന ശമ്ബളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയല്ലെ ഇതിന് കാരണമെന്നൊരു ചോദ്യം കൂടി അനൂപ് ഉയര്‍ത്തിയിരുന്നു. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകയാണെന്നും അതില്‍ തനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഫഹദ് ചെയ്തതെന്നും അനൂപ് അഭിപ്രായപ്പെട്ടിരുന്നു. അനൂപിന്റെ ഈയൊരു പരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.