മംഗളൂരുവില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മംഗളൂരു സോമേശ്വര്‍ ബീച്ചിലാണ് സംഭവം. നഗരത്തിലെ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണം. പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവില്‍ വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണ് അപകടം; 2 പൈലറ്റുമാര്‍ക്ക് സാരമായ പരിക്ക്
ബെംഗളൂരു: വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് അപകടം. പരിശീലനത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഇന്നലെ ഉച്ചയ്‌ക്ക് 12-ഓടെ അപകടത്തില്‍പെട്ടത്.
ചാമരാജ്‌നഗര്‍ ഭോഗപുരയിലെ ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് വലിയ ശബ്ദത്തോടെ നിലം പതിച്ച വിമാനം കത്തുകയായിരുന്നു.
അപകടത്തിനിടെ പാരച്ചൂട്ടില്‍ രക്ഷപ്പെട്ട രണ്ടു പൈലറ്റുമാര്‍ക്ക് സാരമായി പരിക്കേറ്റു. പൈലറ്റ് തേജ്പാലിന് നട്ടെല്ലിനും മറ്റൊരു പൈലറ്റ് ഭൂമികയ്‌ക്ക് മുഖത്തുമാണ് പരിക്ക്. പൈലറ്റുമാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ പ്രദേശവാസികള്‍ ഉടൻ തന്നെ പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഹെലികോപ്റ്ററില്‍ ബെംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.
അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 30-ന് ബെളഗാവിയില്‍ റെഡ് ബേഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശീലന വിമാനവും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കിയിരുന്നു.