Home Featured ബെംഗളൂരുവില്‍ വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണ് അപകടം; 2 പൈലറ്റുമാര്‍ക്ക് സാരമായ പരിക്ക്

ബെംഗളൂരുവില്‍ വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണ് അപകടം; 2 പൈലറ്റുമാര്‍ക്ക് സാരമായ പരിക്ക്

by admin

ബെംഗളൂരു: വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് അപകടം. പരിശീലനത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഇന്നലെ ഉച്ചയ്‌ക്ക് 12-ഓടെ അപകടത്തില്‍പെട്ടത്. ചാമരാജ്‌നഗര്‍ ഭോഗപുരയിലെ ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് വലിയ ശബ്ദത്തോടെ നിലം പതിച്ച വിമാനം കത്തുകയായിരുന്നു.

അപകടത്തിനിടെ പാരച്ചൂട്ടില്‍ രക്ഷപ്പെട്ട രണ്ടു പൈലറ്റുമാര്‍ക്ക് സാരമായി പരിക്കേറ്റു. പൈലറ്റ് തേജ്പാലിന് നട്ടെല്ലിനും മറ്റൊരു പൈലറ്റ് ഭൂമികയ്‌ക്ക് മുഖത്തുമാണ് പരിക്ക്. പൈലറ്റുമാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ പ്രദേശവാസികള്‍ ഉടൻ തന്നെ പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഹെലികോപ്റ്ററില്‍ ബെംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.

അപകടത്തെക്കുറിച്ച്‌ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 30-ന് ബെളഗാവിയില്‍ റെഡ് ബേഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശീലന വിമാനവും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കിയിരുന്നു.

ആദിപുരുഷ് പ്രേക്ഷകരിലേക്ക്; ഈ മാസം 16 ന് ആഗോളതലത്തില്‍ റിലീസ്

ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദിപുരുഷ് പ്രേക്ഷകരിലേക്കെത്താന്‍ ഇനി ഒരു മാസം കൂടി. ഭൂഷണ്‍ കുമാറിന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് വമ്ബന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകരെ കൂടാതെ നിരവധി പ്രമുഖരും ആദിപുരുഷിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. പ്രഭാസിനെയും കൃതി സനോനിനെയും രാമനായും സീതയായും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം – ഭുവന്‍ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.ചിത്രം 2023 ജൂണ്‍ 16 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group