മംഗളൂരു:ചാർജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വൻ തീപിടുത്തമുണ്ടായി വീട് കത്തി നശിച്ചു. മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലാണ് സംഭവം.കിഷോർ കുമാർ ഷെട്ടി എന്നയാളുടെ വീടാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആറ് മുറികളുള്ള ഇരുനില വീട്ടില്‍ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. ചാർജ് ചെയ്യാൻ കുത്തിവെച്ച് സോഫയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഫർണിച്ചറുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി എല്ലാ സാധനങ്ങളും കത്തിനശിച്ചു.
വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ എത്തി. രണ്ടര മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആ സമയത്ത് സ്വിച്ച് ഓണ്‍ ചെയ്തിരുന്ന എയർ കണ്ടീഷണറാണ് തീ വേഗത്തില്‍ പടരാൻ കാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ വീട്ടുടമസ്ഥൻ കിഷോർ കുമാർ ഷെട്ടിക്ക് നിസാര പരിക്കേറ്റു. സ്റ്റേഷൻ ഓഫീസർ ആല്‍ബർട്ട് മോനിസ്, പ്രാദേശിക നേതാവ് ഹരിപ്രസാദ് ഷെട്ടിഗർ, ഡ്രൈവർ ജയ മൂല്യ, രവിചന്ദ്ര എന്നിവർ തീയണയ്ക്കല്‍ പ്രവർത്തനത്തില്‍ പങ്കാളികളായി.
പരുന്തുകള്‍ക്കും പ്രാപ്പിടിയന്മാര്‍ക്കും പരിശീലനം; ഡ്രോണ്‍ വേട്ടയ്ക്കും നിരീക്ഷണത്തിനും തെലങ്കാനയില്‍ ഗരുഡ സ്ക്വാഡ്
തെലങ്കാന പൊലീസിന്‍റെ ഗരുഡ സ്ക്വാഡിലേക്ക് പരുന്ത്, പ്രാപ്പിടിയൻ തുടങ്ങി കൂടുതല്‍ പക്ഷികളെ ഉള്‍പ്പെടുത്തി.മൊയ്‌നാബാദിലെ ഇന്‍റഗ്രേറ്റഡ് ഇന്‍റലിജൻസ് ട്രെയിനിങ് അക്കാദമിയില്‍ (ഐഐടിഎ) ആണ് പരിശീലനം നല്‍കുന്നത്. ഡ്രോണുകള്‍ക്കെതിരായ സുരക്ഷാ നടപടികള്‍ക്കും നിരീക്ഷണ ആവശ്യങ്ങള്‍ക്കുമായാണ് ഇവയെ ഉപയോഗിക്കുക.സംസ്ഥാനത്ത് വിഐപി, വിവിഐപി സന്ദർശനത്തിനിടെ ഡ്രോണ്‍ പറത്തി (യുഎവി) സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് കഴുകന്മാരെ പരിശീലിപ്പിക്കുന്നത് എന്നാണ് തെലങ്കാന പൊലീസ് അറിയിച്ചത്.
രാജ്യത്ത് ആദ്യമായി ഇത്തരമൊരു സ്ക്വാഡ് അവതരിപ്പിച്ചത് തെലങ്കാനയാണ്. സുരക്ഷാ ആവശ്യങ്ങള്‍ക്കായി പരുന്തുകളെയും കഴുകന്മാരെയും പരിപാലിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതില്‍ നെതർലാൻഡ്‌സിന് ശേഷം രണ്ടാമതാണ് തെലങ്കാന.അഞ്ച് പക്ഷികളെയാണ് ഡ്രോണുകള്‍ക്കെതിരായി അണിനിരത്താൻ വിജയകരമായി ആദ്യം പരിശീലിപ്പിച്ചത്. പരിശീലനം നല്‍കിയ പക്ഷികളെ ആവശ്യമുള്ളിടത്തെല്ലാം വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ കൂടുതല്‍ പക്ഷികളെ ഗരുഡ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തുകയാണ് പൊലീസ്.”
ഞങ്ങള്‍ പക്ഷികളുടെ കാലില്‍ പ്രത്യേക തരം വല കെട്ടുന്നു. ഈ വലയില്‍ ഡ്രോണിന്‍റ ചിറകുകള്‍ കുടുങ്ങും. എന്നിട്ട് പക്ഷി ഡ്രോണിനെ നിർവീര്യമാക്കുന്നതിനായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകും”- എങ്ങനെയാണ് ഡ്രോണ്‍ വേട്ടയ്ക്ക് പക്ഷികളെ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശീലനത്തിനിടെ പക്ഷികള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.ഇതോടൊപ്പം നിരീക്ഷണത്തിനും പക്ഷികളെ ഉപയോഗപ്പെടുത്തുന്നു. പക്ഷികളുടെ കാലില്‍ ചെറിയ ഹൈ ഡെഫനിഷൻ ക്യാമറ ഘടിപ്പിച്ച് അത് ലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചാണ് നിരീക്ഷണം. പരുന്തുകളെയാണ് ഈ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്