Home Featured ‘മെട്രോമാന്‍’ ഇ.ശ്രീധരന്‍ ബിജെപിയില്‍; നിര്‍ണായ പ്രഖ്യാപനവുമായി കെ.സുരേന്ദ്രന്‍; സ്ഥിരീകരിച്ചു ശ്രീധരന്‍

‘മെട്രോമാന്‍’ ഇ.ശ്രീധരന്‍ ബിജെപിയില്‍; നിര്‍ണായ പ്രഖ്യാപനവുമായി കെ.സുരേന്ദ്രന്‍; സ്ഥിരീകരിച്ചു ശ്രീധരന്‍

by admin

കോഴിക്കോട്: സംസ്ഥാനത്തെ ബിജെപിയിലേക്ക് ഒരു വമ്ബന്‍ സ്രാവ്. കേരളം ആദരിക്കുന്ന ‘മെട്രോമാന്‍’ ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. പ്രശസ്തനായ, എല്ലാവര്‍ക്കും അറിയാവുന്ന ഒരാള്‍ക്കൂടി പാര്‍ട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു തുടക്കം.

കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന വിജയയാത്രയുടെ വേളയില്‍ ഇ.ശ്രീധരന്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കും. മെട്രോമാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുന്‍പില്‍ വയ്ക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടി പാര്‍ലമെന്റെറി ബോര്‍ഡാണ്. അവര്‍ സ്ഥാനാര്‍ത്ഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍. വരുംനാളുകളില്‍ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയില്‍ എത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം

സുരേന്ദ്രന്റെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ ചേരുമെന്ന വിവരം ശ്രീധരനും ശരിവെച്ചു. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപിയുടെ വരവ് അനിവാര്യമെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കി. ഒമ്ബതുവര്‍ഷത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയിലേക്കുള്ള തന്റെ രാഷ്ട്രീയപ്രവേശം. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മെട്രോമാന്‍ വ്യക്തമാക്കി.

ചലച്ചിത്ര താരങ്ങളടക്കം പ്രമുഖരുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചര്‍ച്ച നടത്തിവരികയാണ്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരമാണ് കൂടിക്കാഴ്ചകള്‍ നടക്കുന്നത്. പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്ന മേജര്‍ രവിയെ തിരികെ ബിജെപി പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.രമേശ് പിഷാരടി, ധര്‍മ്മജന്‍, ഇടവേള ബാബു തുടങ്ങിയവര്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുടെയും രാഷ്ട്രീയ നീക്കം.

ഒരു അപ്പാർട്ട്മെന്റിലെ 103 പേർക്ക് കോവിഡ് പോസിറ്റീവ് :ബാംഗ്ളൂരിൽ പുതിയ കണ്ടൈൻമെന്റ് സോൺ

കേരള വികസനത്തില്‍ നിര്‍ണായക റോള്‍ വഹിച്ച വ്യക്തിയാണ് ഇ ശ്രീധരന്റേത്. കൊച്ചി മെട്രോ എന്ന ആശയം 2008ല്‍ തുടങ്ങി 2012ല്‍ പൂര്‍ത്തിയാക്കിയ ബുദ്ധി അദ്ദേഹത്തിന്റേത്. പാലാരിവട്ടം പുനര്‍നിര്‍മ്മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് അടക്കം ഇ ശ്രീധരന്‍ അറിയിച്ചിരുന്നു. കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്കു പൂര്‍ത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ചാണ് പാലാരിവട്ടം പാലം നിര്‍മ്മിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group