Home covid19 കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം

കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം

by admin

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലേക്ക് കേരളത്തിൽ നിന്ന് എത്തുന്നവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ 3 ഇടങ്ങളിൽ പ്രത്യേക ചെക് പോസ്റ്റുകൾ ഒരുക്കാൻ കർണാടക തയ്യാറെടുക്കുന്നു.

സംസ്ഥാനത്ത് എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ ഡോ: കെ.വി.രാജേന്ദ്ര പറഞ്ഞു. മറ്റ് അതിർത്തി ജില്ലകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്

ഒരു അപ്പാർട്ട്മെന്റിലെ 103 പേർക്ക് കോവിഡ് പോസിറ്റീവ് :ബാംഗ്ളൂരിൽ പുതിയ കണ്ടൈൻമെന്റ് സോൺ

കേരളത്തിൽ നിന്നുള്ളവർ 72 മണിക്കൂറിൽ കവിയാത്ത ആർടി പി സിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നാണ് ചൊവ്വാഴ്ച സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. കേരളത്തിൽ നിന്നും ഹ്രസ്വ സന്ദർശനത്തിനായി ബെംഗളൂരുവിലേക്ക് വരാനിരുന്നവരേയും അതേ പോലെ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോകാനിരുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്.

കേരളത്തില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

കേരള കർണാടക അതിർത്തികളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധനാ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. അതേ സമയം ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിൽ നേരത്തെയുണ്ടായിരുന്ന പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

നാളെ അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

മജെസ്റ്റിക്ക്, കന്റോൺമെന്റ്, കെആർ പുരം തുടങ്ങിയ നഗരത്തിൽ മലയാളികൾ കൂടുതൽ എത്തിച്ചേരുന്ന സ്റ്റേഷനുകളിൽ ആർടി പിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ച ശേഷം വിട്ടയക്കുന്നുണ്ട്. ഫലം ലഭിക്കുന്നതുവരെ നിരീക്ഷണത്തിൽ കഴിയണമെന്നാണ് അധികൃതരുടെ നിർദേശം. സൗജന്യമായാണ് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തുന്നത്. ഇന്നലെ ഇലക്ട്രോണിക്ക് സിറ്റി, നൈസ് റോഡ് ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾ നിർത്തി പോലീസ് പരിശോധന നടത്തി.

അതേ സമയം കാസറഗോഡ് ജില്ലയുമായി അതിർത്തി പങ്കിടുന്ന മൂന്ന് പ്രധാന ഇടങ്ങളിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കായി പ്രത്യേക പരിശോധനക്കായി ചെക്ക് പോസ്റ്റുകൾ ആരംഭിക്കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചിരുന്നു. ദിവസേന കാസറഗോഡ് ഭാഗത്തു നിന്നും തൊഴിൽപരമായ ആവശ്യത്തിലേക്കും ചികിത്സാ ആവശ്യങ്ങൾക്കും മംഗളൂരുവിലേക്ക് പോകുന്നവർ നിരവധിയാണ്. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരെ പുതിയ സർക്കുലർ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കര്‍ണാടക ഹൈകോടതി മുന്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ 80 കോടി തട്ടിയ ജ്യോത്സ്യന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

കോവിഡ് പ്രതിരോധം ശക്തമാക്കുകായും അതിനോടൊപ്പം വ്യാപനം നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക നയമാണ് കർണാടക സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ രോഗ വ്യാപനം കൂടുമോ എന്ന ആശങ്ക നില നിൽക്കുന്നുണ്ട്. കർണാടക ആരോഗ്യ വകുപ്പും സർക്കാർ ഏജൻസികളും ഇക്കാര്യത്തിൽ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. അതിർത്തികളിലെ പരിശോധന അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ മാർഗനിർദേശങ്ങൾ വരും ദിവസങ്ങളിൽ സർക്കാർ പുറത്തുവിടും എന്നാണ് കരുതുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group