Home Featured ആർത്തവാവധിയും പ്രസവാവധിയും എല്ലാ സർവകലാശാലകളിലും; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

ആർത്തവാവധിയും പ്രസവാവധിയും എല്ലാ സർവകലാശാലകളിലും; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

by admin

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.

വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടെങ്കിൽ പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകും എന്നതിനാലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

എല്ലാം ഉപേക്ഷിച്ച്‌ സന്യാസ ജീവിതം സ്വീകരിച്ച്‌ ഒന്‍പത് വയസുകാരി; ഗുജറാത്തിലെ വജ്ര വ്യാപാരിയുടെ മകള്‍

ലൗകീക ജീവിതത്തിന്റെ സുഖഭോഗങ്ങളും, ബന്ധങ്ങളും ബന്ധനങ്ങളും വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുക, ഈശ്വര ചൈതന്യമുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യം.

ഈശ്വര ചൈതന്യമുള്ള ഒന്‍പത് വയസ്സുകാരി ദേവാന്‍ഷിയും, ആ പെണ്‍കുട്ടി സ്വയം തെരെഞ്ഞെടുത്ത സന്യാസ ജീവിതവുമാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലടക്കം നിറയുന്നത്. ലോകത്തിലെ ഏറ്റവും പുരാതനമായ ഡയമണ്ട് കമ്ബനികളിലൊന്നായ സാംഘ്വി ആന്‍ഡ് സണ്‍സ് കുടുംബത്തിലെ ഇളംമുറക്കാരിയാണ് ദേവാന്‍ഷി സാംഘ്വി.

ഗുജറാത്തിലെ ധനികനായ വജ്രവ്യാപാരിയായ ധനേഷ് സാംഘ്വിയുടെയും ആമിയുടെയും മൂത്ത മകളാണ് ദേവാന്‍ഷി. തനിക്ക് പാരമ്ബര്യമായി ലഭിക്കാനിരുന്ന കോടികളുടെ സ്വത്ത് ത്യജിച്ചാണ് ഈ പെണ്‍കുട്ടി സന്യാസം സ്വീകരിച്ചത്.

സന്യാസത്തിന്റെ കഠിനതകള്‍ മനസ്സിലാക്കാന്‍ ദീക്ഷ സ്വീകരിക്കുന്നതിന് മുമ്ബായി ദേവാന്‍ഷി നിരവധി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അറുന്നൂറ് കിലോമീറ്ററോളം ബുദ്ധസന്യാസിമാരുടെ കൂടെ നടന്ന് യാത്ര ചെയ്തു. ദിക്ഷ സ്വീകരിക്കുന്നതിന് വളരെ മുമ്ബ് തന്നെ ടിവിയും സിനിമയും ഒഴിവാക്കിയിരുന്നു. അതുപോലെ റെസ്റ്റോറന്റ് ഭക്ഷണവും പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

സന്യാസത്തിന് വേണ്ടി ദീക്ഷ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം സുററ്റില്‍ നടന്നു. വലിയ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആനകളും ഒട്ടകങ്ങളും കുതിരകളും അണിനിരന്ന ഘോഷയാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്. കുടുംബത്തിന് ബിസിനസുള്ള ബെല്‍ജിയത്തിലും ദിക്ഷയ്‌ക്ക് മുമ്ബായി ചടങ്ങുകളും ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group