മംഗളൂരു: ദക്ഷിണേന്ത്യയിലെ ടെക് പ്രൊഫഷലുകള്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിന് തൊട്ടടുത്തുള്ള മംഗളൂരുവില്‍ മെഗാ ടെക് പാര്‍ക്ക് വരുന്നു. ഇതുവഴി 11,000 തൊഴിലവസരങ്ങള്‍ സൃഷ്ടിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ ‘ബിയോണ്ട് ബെംഗളൂരു’ എന്ന സംരംഭത്തിനു കീഴിലാണ് സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും ടെക് വികസനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് മംഗളൂരുവില്‍ അത്യാധുനിക ടെക് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.ഡെറെബെയ്ലിലെ ബ്ലൂബെറി ഹില്‍സ് റോഡിനടുത്തുള്ള 3.285 ഏക്കര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട ടെക് പാര്‍ക്ക് ഉയരുക. നാഷണല്‍ ഹൈവേ 66 ല്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രം അകയൊണ് ഈ സ്ഥലം.