മംഗളൂരു: കനത്ത മഴയില്‍ നഗര, ദേശീയ പാതകളില്‍ കുഴികള്‍ നിറഞ്ഞു. പരിഹാരം തേടി എം.പിയും എം.എല്‍.എമാരും യോഗങ്ങള്‍ ചേർന്ന് ചർച്ചകള്‍ നടത്തി ഫണ്ട് കാത്തിരിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാർ തുടർന്ന് അപകടത്തിലേക്ക് വീഴുന്നത് പതിവായി കാണേണ്ടിവരുന്ന അവസ്ഥയിലാണ് ട്രാഫിക് പൊലീസുകാർ.
അപകടമേഖലയായി മാറിയ തിരക്കുള്ള കെ.പി.ടി സർക്കിളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച മംഗളൂരു ഈസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എ. ഈശ്വർ സ്വാമി വേറിട്ട മാതൃകയായി. ഓട്ടോറിക്ഷ ഡ്രൈവർമാരുടേയും നാട്ടുകാരുടേയും സഹായത്തോടെ സാമഗ്രികള്‍ സംഘടിപ്പിച്ച അദ്ദേഹം സ്വയം സേവനത്തിലൂടെ ചൊവ്വാഴ്ച വലിയ കുഴികള്‍ അടച്ചു. ഈ പ്രവൃത്തി ഏവരുടെയും പ്രശംസ നേടി.