മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വേട്ടയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും അറസ്റ്റിലായി.
ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഒമ്ബത് പേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടര്‍മാരും ഇവിടെയുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മംഗളൂരുവിലെ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നുണ്ടെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
ഇതുവരെ നടത്തിയ പരിശോധനയില്‍ 24 പേരാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനായിരുന്നു ആദ്യത്തെ അറസ്റ്റ് നടന്നത്. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ ആലെ അറസ്റ്റ് ചെയ്തതോടെയാണ് പരിശോധന പൊലീസ് വ്യാപിപ്പിച്ചത്. ഇപ്പോള്‍ അറസ്റ്റിലായവരില് രണ്ട് പേരാണ് മലയാളികളുള്ളത്. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ്, മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് എന്നിവരാണ് അവര്‍.
ഇവരെ കൂടാതെ ഉത്തര്‍പ്രദേശ് സ്വദേശി ഡോ വിദൂഷ് കുമാര്‍, ഡല്‍ഹി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരണ്യ, കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ഥ് പവസ്‌കര്‍ (29), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രണയ് നടരാജ്, കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര, തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി, ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ എന്നിവരെയാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
അതേസമയം, കേരളത്തിലടക്കം വ്യാപകമായ ലഹരി വേട്ടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വലിയ ലഹരി വേട്ട തന്നെ നടന്നിരുന്നു. തിരുവനന്തപുരം എക്‌സൈസ് റെയിഞ്ചും ഐ ബി യൂണിറ്റുമായി ചേര്‍ന്ന് നഗരത്തിലെ പാഴ്‌സല്‍ സര്‍വ്വീസ് നടത്തുന്ന സ്ഥാപനങ്ങളില്‍ നടത്തിയ വ്യാപക റെയിഡില്‍ തൈയ്ക്കാട് ഭാഗത്തുള്ള പാഴ്‌സല്‍ സര്‍വീസ് വഴി വന്ന 10.32 ഗ്രാം എം ഡി എം എ പിടികൂടിയത്.
സംഭവത്തില്‍ എന്‍ ഡി പി എസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി ജി സുനില്‍കുമാര്‍, മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ആഫീസര്‍മാരായ രാജേഷ് കുമാര്‍, സന്തോഷ് കുമാര്‍ സി ഇ ഒമാരായ ജ്യോതി ലാല്‍, അനില്‍ കുമാര്‍, ശരത്, ആദര്‍ശ് എന്നിവരും പങ്കെടുത്തു.
മലയിന്‍കീഴ് ബിവറേജ് ഔട്ട്‌ലെറ്റിന് മുന്‍വശം ഫ്രൂട്ട്‌സ് കച്ചവടം നടത്തുകയും കരിമഠം ഭാഗത്തുനിന്നും എം ഡി എം എ വന്‍തോതില്‍ എത്തിക്കുകയും ചില്ലറയായി കാട്ടാക്കട മലയന്‍കീഴ് ഭാഗങ്ങളിലെ യുവാക്കള്‍ക്ക് എത്തിക്കുകയും ചെയ്തിരുന്ന എട്ടുരുത്തി സ്വദേശി ശ്യാം അറസ്റ്റില്‍. കാട്ടാക്കട എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് 0.61 ഗ്രാം എം ഡി എം എ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ കെ എസ് ജയകുമാര്‍, ഡി. സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ആര്‍ രജിത്ത്, ആര്‍ ഹര്‍ഷകുമാര്‍, എസ് മണികണ്ഠന്‍, എം ശ്രീജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിജി ശിവരാജ്, എക്‌സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
നടന്‍ ദര്‍ശന്‍റെ ഫാം ഹൗസില്‍ നാല് ‘ബാര്‍ ഹെഡഡ് ഗൂസ്’ പിടികൂടി വനംവകുപ്പ്; നടനടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്
മൈസൂര്‍ : കന്നട നടന്‍ ദര്‍ശന്‍റെ ഫാം ഹൗസില്‍ നിന്നും നാല് ബാര്‍-ഹെഡഡ് ഗൂസ് ഇനത്തിലുള്ള ദേശാടനപക്ഷികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ലംഘനമാരോപിച്ചാണ് നടപടി.സംഭവത്തില്‍ ദര്‍ശന്‍ ഉള്‍പ്പടെ 3 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൈസൂര്‍-ടി നരസീപുര റോഡിലെ ഫാം ഹൗസില്‍ വെള്ളിയാഴ്‌ച രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ഒരു ഫാം ഹൗസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി നടന്‍റെ ഫാം ഹൗസ് ആണെന്ന് ഉറപ്പിച്ചശേഷം വെള്ളിയാഴ്‌ച വൈകീട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.
ഫാം ഹൗസില്‍ ചെറിയ പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ് പക്ഷികളെ കണ്ടെത്തിയത്. ഇവയെ ടി നരസീപുര കോടതിയില്‍ ഹാജരാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറസ്റ്റ് ഓഫിസര്‍ വിശദീകരിച്ചു.