ബാങ്കോക്ക്: കൊവിഡ് വ്യാപനം രൂക്ഷമാകുമ്ബോഴും, രോഗം ബാധിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പലരും.എന്നാല്‍ കൊവിഡ് ബാധിക്കാന്‍ കൊതിക്കുന്ന ഒരു വ്യക്തിയുണ്ട് അങ്ങ് തായ്ലന്ഡില്. ഈ വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഒരു പരസ്യം വൈറലാണ്.
കൊവിഡ് രോഗിയായ ഒരു സ്ത്രീയെ തനിക്ക് വേണമെന്നാണ് ഇയാളുടെ പരസ്യം. ലൈംഗിക ബന്ധത്തിലേര്പ്പെടില്ലെന്നും, സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നാല്‍ മാത്രം മതിയെന്നും ഇയാള്‍ പറയുന്നു.മൂവായിരം മുതല്‍ അയ്യായിരം വരെ തായി ബാത് (12,000 രൂപ) ആണ് ഇയാള്‍ ഇതിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മെസേജിംഗ് ആപ്ലിക്കേഷനായ ലൈനിലാണ് ആദ്യം ഈ പരസ്യം വന്നത്. ഇതിന് പിന്നാലെ ഇത് വൈറലായി. തായ്ലന്ഡില് കൊവിഡ് ബാധിച്ചവര്‍ക്ക് വ്യവസ്ഥകളോടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാറുണ്ട്. വന്‍ തുകയാണ് പലര്‍ക്കും ഇത്തരത്തില്‍ ലഭിച്ചത്. ഈ തുക തട്ടിയെടുക്കാനാണ് ഇയാള്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതെന്നാണ് വിലയിരുത്തല്‍.
സംഭവം ഇന്‍ഷുറന്‍സ് കമ്ബനികളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് അവര്‍ അന്വേഷണവും ആരംഭിച്ചു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്ന് തെളിഞ്ഞാല്‍, ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് കമ്ബനികളുടെ തീരുമാനം.