Home Featured ബെഗളൂരു:മലയാളി യുവാവിന്റെ മരണം;മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയെന്ന് പോലീസ്

ബെഗളൂരു:മലയാളി യുവാവിന്റെ മരണം;മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയെന്ന് പോലീസ്

ബെഗളൂരു: ജിഗനിയിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം മലയാളി യുവാവിനെ കുത്തികൊന്നതെന്ന് പൊലീസ്.

കാഞ്ഞങ്ങാട് രാജപുരം പനിക്കര ചെരുവേലിൽ സനു തോംസൺ കുത്തേറ്റ് മരിച്ച കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 3 പേരുടെ അറസ്റ്റ് ജിഗനി പൊലീസ് രേഖപ്പെടുത്തി.

ബൈക്കിലെത്തിയ പുട്ടരാജ് ശ്രീനിവാസ് മറ്റൊരു 16 വയസ്സുകാരൻ എന്നിവർ ചേർന്ന് ടാറ്റ അഡ്വാൻസ്ഡ് മെറ്റീരിയൽസ് കമ്പനി ജീവനക്കാരനായ സനുവിന്റെ മൊബൈൽ തട്ടിയെടുക്കാൻ ശ്രമം നടത്തുകയായിരുന്നു.

സനു തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജിഗനി ഇൻസ്പെക്ടർ പറഞ്ഞു. 14 നു രാത്രയ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം

You may also like

error: Content is protected !!
Join Our WhatsApp Group