Home Featured മലയാളി യുവാവിനെ ബെംഗളൂരുവിൽ കാണാതായെന്ന് പരാതി.

മലയാളി യുവാവിനെ ബെംഗളൂരുവിൽ കാണാതായെന്ന് പരാതി.

by admin

ജോലിക്കായി പോയ പാലകര സ്വദേശിയെ ബെംഗളൂരുവിൽ കാണാതായെന്നു പരാതി. കാഞ്ഞിരം തടത്തിൽ തങ്കച്ചന്റെ മകൻ ശ്യം തങ്കച്ചനെ (30) ആണു 16നു രാത്രി 7നു ശേഷം കാണാനില്ലെന്നു കാട്ടി മാതാപിതാക്കൾ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. പെയിന്റിങ് ജോലിക്കായി കാട്ടാമ്പാക്ക് സ്വദേശി ജോബി വിളിച്ചതിനെ തുടർന്നാണു ശ്യാമും സുഹൃത്ത് ബിബിനും ബെംഗളൂരുവിലേക്കു പോയത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാത്തിരിക്കാനാണു ജോബി പറഞ്ഞിരുന്നത്. എന്നാൽ ഇരുവരും 16നു രാത്രി സ്റ്റേഷനിൽ ഇറങ്ങി കാത്തിരുന്നെങ്കിലും ജോബി എത്തിയില്ല. ഇതിനിടയിൽ സ്റ്റേഷനു പുറത്തിറങ്ങിയ ശ്യാമിനെ പിന്നീടു കാണാതായെന്നാണു സുഹൃത്ത് പറയുന്നത്.

ഇരുവരെയും ജോലിക്കായി വിളിച്ചു കൊണ്ടുപോയ ജോബിയെ ശ്യാമിന്റെ സഹോദരൻ ശരത് പിറ്റേന്നു വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം കണ്ടു. തുടർന്നു റെയിൽവേ പൊലീസ് ജോബിയെ പിടികൂടി. പൊലീസ് ആവശ്യപ്പെട്ടതോടെ ശ്യാമിന്റെ ബന്ധുക്കൾക്കൊപ്പം ജോബിയും ശ്യാമിനെ തിരഞ്ഞു ബെംഗളൂരുവിലെത്തി. സംഭവത്തിൽ കർണാടക പൊലീസ് പിന്നീടു ജോബിയെ കസ്റ്റഡിയിലെടുത്തു. ശ്യാമിനെപ്പറ്റി ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല.

കന്നടയിലെ പ്രശസ്ത സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ദീപക് അരസ് അന്തരിച്ചു; മരണം കിഡ്നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

കന്നഡ സിനിമാമേഖലയിലെ പ്രശസ്ത സംവിധായകനായ ദീപക് അരസ് അന്തരിച്ചു. കിഡ്നി തകരാറിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.നടി അമൂല്യയുടെ സഹോദരനായ ദീപക് മാനസോളജി, ഷുഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെയാണ് ജനപ്രീതി നേടിയത്. 42 വയസ്സായിരുന്നു.ബെംഗളൂരു ആർ.ആർ നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗം കന്നഡ സിനിമ മേഖലയെ ഞെട്ടിട്ടു. ദീപക്കിനെ കുറച്ചു വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നുവെന്നാണ് സൂചന.

ഭാര്യയ്‌ക്കും രണ്ടുമക്കള്‍ക്കുമാെപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം സ്വദേശമായ നാഗമംഗലയിലേക്ക് കൊണ്ടുപോകും മുൻപ് അന്ത്യകർമ്മങ്ങള്‍ക്കായി വ്യാളികാവലിലെ വസതിയില്‍ എത്തിക്കും.സാൻഡല്‍വുഡിലെ നിരവധി താരങ്ങള്‍ സംവിധായകന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. 2011ല്‍ മാനസോളജി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനെന്ന നിലയില്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം.

സഹോദരി അമൂല്യയായിരുന്നു ഈ സിനിമയിലെ നായിക. അവസാന ചിത്രമായ ഷുഗർ ഫാക്ടറി 2023ലാണ് റിലീസായത്. പുതിയൊരു ചിത്രത്തിന്റെ പ്ലാനിംഗിനിടെയാണ് ദീപക്കിന്റെ ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെ

You may also like

error: Content is protected !!
Join Our WhatsApp Group