Home Featured ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്

by admin

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് വടകര സ്വദേശി സാബിത്ത് (26) ആണ് മരിച്ചത്.സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം.

ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് കടന്നല്‍ കുത്തേറ്റത്.കടന്നല്‍ കൂടിന് കല്ലെറിഞ്ഞപ്പോള്‍ തേനീച്ചകള്‍ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നല്‍ കുത്തേറ്റ സാബിത്ത് ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം

You may also like

error: Content is protected !!
Join Our WhatsApp Group