ബെംഗളുരു: ബെളഗാവിയിലുണ്ടായ കാർ അപകടത്തിൽ ആലപ്പുഴ ചെന്നിത്തല സൗത്ത് കല്ലറയ്ക്കൽ സ്വദേശി ബ്ലസൻ അലക്സ് ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു.പൂനെയിൽ ഐടി ജീവനക്കാരനായ ബ്ലസൻ നാസിക്കിലായിരുന്നു താമസം.അവിടെ തന്നെ താമസക്കാരായ കല്ലുവിള കണ്ടുതറയിൽ കെപി ജോസ്, ഭാര്യ എന്നിവർക്കൊപ്പമാണ് കഴിഞ്ഞ ദിവസം ബ്ലസൻ നാട്ടിലേക്ക് പുറപ്പെട്ടത്.
ദുബായില്‍ എത്തിയാല്‍ പെണ്ണും നാട്ടില്‍ എത്തിയാല്‍ ആണും’: അനുഭവം തുറന്നു പറഞ്ഞ് സോഷ്യല്‍ മീഡിയ താരം ജാസില്‍
സൈബർ ആക്രമങ്ങള്‍ ഇപ്പോള്‍ പതിവായത് കൊണ്ട് തന്നെ പലരും അതിനെക്കുറിച്ചു ബോധവാന്മാരാകാറില്ല. പക്ഷെ സ്വന്തം സ്വത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ പലരെയും മാനസികമായി തളര്‍ത്തിയേക്കാം.അത്തരത്തില്‍ താൻ അനുഭവിച്ച സൈബര്‍ ആക്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സോഷ്യല്‍ മീഡിയ താരവും പ്രമുഖ മേക്കപ് ആര്‍ട്ടിസ്റ്റുമായ ജാസില്‍.നടപ്പിലും പെരുമാറ്റത്തിലും സ്ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയ വഴി പലരും ജാസിലിനെ വ്യക്തിപരമായി ആക്രമിക്കാറുള്ളത്. ഇത് പലപ്പോഴും തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ഇടയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി താൻ നല്‍കാറുണ്ടെന്നും ജാസില്‍ പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്താണ് ലേഡീസിന്റെ ഡ്രസില്‍, ഗേ ആണോ ട്രാൻസ് ആണോ എന്നും ചോദ്യങ്ങള്‍ നിരന്തരമായി കിട്ടുന്നുണ്ട്. എനിക്ക് ഇഷ്ടപെട്ട കഥാപാത്രങ്ങളെ സ്‌ക്രീനില്‍ പ്രസന്റ്റ് ചെയ്യാൻ ഇഷ്ടമാണ്.അതുകൊണ്ടാണ് ധാവണിയിലൊക്കെ എത്തിയത്. ആണായിട്ട് വേഷം ഇട്ടാലും നെഗറ്റീവ് പറയുന്നവരുണ്ട്. ദുബായില്‍ എത്തിയാല്‍ ജാസ് പെണ്ണും നാട്ടില്‍ എത്തിയാല്‍ ജാസ് ആണും ആണെന്നൊക്കെയുള്ള കമന്റ്സ് കാണാറുണ്ട്’, ജാസില്‍ പറയുന്നു.