Home Featured പുകവലിക്ക്എതിരേ പോസ്റ്റർ പ്രചാരണവുമായി ബെംഗളൂരു പോലീസ്

പുകവലിക്ക്എതിരേ പോസ്റ്റർ പ്രചാരണവുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു : പുകവലിക്കെതിരേ നഗരത്തിൽ പോസ്റ്റർ പ്രചാരണത്തിന് തുടക്കമിട്ട് പോലീസ്. സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് പോസ്റ്റർപ്രചാരണം നടത്തുന്നത്.പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, അനധികൃതമായി പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന് ലഭിക്കുന്ന ശിക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും പോസ്റ്ററുകളിലുണ്ടാകും.

നഗരത്തിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.പോസ്റ്റർപ്രചാരണത്തിനൊപ്പം അനധികൃതമായി പുകയില വിൽക്കുന്ന കടകൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം; ഭയന്ന് വിറച്ച്‌ പ്രദേശവാസികള്‍

ഞായറാഴച ഉച്ച കഴിഞ്ഞ് ഹരിയാനയിലെ ഫരീദാബാദില്‍ റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഡല്‍ഹിയും സമീപ പ്രദേശങ്ങളും സ്തംഭിച്ചു.വൈകുന്നേരം 4:08 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.ഫരീദാബാദില്‍ നിന്ന് ഒമ്ബത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് കിഴക്കുമായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഈ മാസം ആദ്യം ഡല്‍ഹി- എൻ സി ആര്‍ ഉള്‍പ്പെടെ ഉള്ള ഉത്തരേന്ത്യൻ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.

തുടര്‍ചയായ ഭൂചലനങ്ങള്‍ക്ക് ശേഷം റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനം നേപ്പാളിനെയും ഞെട്ടിച്ചിരുന്നു.അതേസമയം ഇന്ന് അഫ്ഗാനിസ്ഥാനില്‍ വീണ്ടും ‌ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഉണ്ടായത്.

ഭൂകമ്ബത്തില്‍ ഒരാള്‍ മരിക്കുകയും 150 ഓളം ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തതായി ഹെറാത്ത് പ്രവശ്യയിലെ എമര്‍ജൻസി റിലീഫ് ടീം തലവൻ മുഹമ്മദ് സാഹീര്‍ നൂര്‍സായി പറഞ്ഞു.ദുരിത ബാധിത മേഖലകളിലേക്ക് ഇനിയും എത്തിച്ചേരാൻ സാധിക്കാത്തതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നും അദ്ദേബം പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 7 ന് അഫ്ഗാനിസ്ഥാനെ വിറങ്ങള്‍ കൊള്ളിച്ച ഭൂകമ്ബത്തില്‍ വ്യാപക നഷ്ടം ആണ് ഉണ്ടാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group