Home Featured ബെംഗളൂരു : ഏഴുവയസ്സുകാരിയോട് ലൈംഗികാതിക്രമം ; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു : ഏഴുവയസ്സുകാരിയോട് ലൈംഗികാതിക്രമം ; മലയാളി യുവാവ് അറസ്റ്റിൽ

by admin

ബെംഗളൂരു : ഏഴുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളിയുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ.നഗരത്തിലെ ബാഗൽകുണ്ടയിൽ പ്രവർത്തിക്കുന്ന പലചരക്കുകടയിലെ സെയിൽസ് മാനായ മുഹമ്മദ് ഹാജി (21)യാണ് അറസ്റ്റിലായത്.കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.കടയിലേക്കുള്ള സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഗോഡൗണിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിച്ചതിനെത്തുടർന്ന് കുട്ടിയുടെ അമ്മായി നൽകിയ പരാതിയിൽ ബാഗൽകുണ്ടെ പോലീസ് ഇയാളെ പോക്സോ വകുപ്പുചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ

വിവാഹ സംഘം സഞ്ചരിച്ച കാര്‍ മതിലില്‍ ഇടിച്ച്‌ തകര്‍ന്നു; പ്രതിശ്രുത വരനടക്കം 8 പേര്‍ മരിച്ചു

ഉത്തർ പ്രദേശിലെ സാംഭലില്‍, വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഒരു സംഘം സഞ്ചരിച്ച ബൊലേറോ കാർ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് കോളേജിന്റെ മതിലില്‍ ഇടിച്ച്‌ തകർന്നു.അപകടത്തില്‍ പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു. 20 വയസുകാരനായ സൂരജ് പാല്‍, അവന്റെ സഹോദരന്റെ ഭാര്യ ആശ, മൂന്ന് വയസുള്ള മകള്‍ ഐശ്വര്യ, ഗണേഷ്, രവി, സച്ചിൻ, മധു, കോമല്‍ എന്നിവരാണ് മരിച്ചത്. 2025 ജൂലൈ 4-ന് വൈകിട്ട് 7:15-നാണ് ദാരുണമായ അപകടം നടന്നതെന്ന് സാംഭാല്‍ എഎസ്പി അനുകൃതി ശർമ വ്യക്തമാക്കി.

അപകടത്തിന്റെ വിശദാംശങ്ങള്‍ : 11 പേരുമായി ബദൗനിലേക്ക് പോവുകയായിരുന്ന ബൊലേറോ കാർ അമിത വേഗതയില്‍ സഞ്ചരിക്കവെ വട്ടം തിരിഞ്ഞ് ഒരു കോളേജിന്റെ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സൂരജ്, ഐശ്വര്യ, ആശ, ഗണേഷ്, സച്ചിൻ എന്നിവർ സംഭവസ്ഥലത്ത് വച്ചും, കോമല്‍, മധു, രവി എന്നിവർ അലിഗഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഘത്തിലുണ്ടായിരുന്ന 6 വയസുകാരി ഹിമാൻഷിയും 20 വയസുകാരനായ ദേവയും ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുന്നു.

പോലീസ് നടപടിയും അന്വേഷണവും : അപകടത്തിന് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് കാരണമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ പോലീസ് വ്യക്തമാക്കി. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മരിച്ചവർ എല്ലാം സാംഭല്‍ സ്വദേശികളാണ്.ഈ ദുരന്തം റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയർത്തിയിട്ടുണ്ട്. അമിത വേഗതയും അശ്രദ്ധയും മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാൻ കർശന നടപടികള്‍ ആവശ്യമാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group