Home Featured ബെംഗളൂരുവിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന മലയാളി കവർച്ചക്കിരയായി.

ബെംഗളൂരുവിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന മലയാളി കവർച്ചക്കിരയായി.

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന മലയാളി കവർച്ചക്കിരയായി. ആലപ്പുഴ സ്വദേശിയും നാഗവാരയിലെ ഐ.ബി.എം. ടെക്പാർക്കിൽ ഉദ്യോഗസ്ഥനുമായ ശ്രീകുമാറാണ് കവർച്ചക്കിരയായത്. മൊബൈൽഫോണും നാല് പവനുള്ള സ്വർണമാലയും പണമടങ്ങിയ പേഴ്‌സും നഷ്ടമായി.ഇലക്ട്രോണിക്സ് സിറ്റിക്കുസമീപമുള്ള ഹുലിമംഗല റോഡിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഈ ഭാഗത്ത് ബന്ധുവാങ്ങിയ സ്ഥലത്തിന് കരമടയ്ക്കാൻ പഞ്ചായത്ത് ഓഫിസിലേക്ക് നടന്നു പോകുകയായിരുന്നു ശ്രീകുമാർ.

ഈ സമയം സ്കൂട്ടറിലെത്തിയ രണ്ടു പേർ പുറകിൽനിന്ന് വന്ന് ആക്രമിക്കുകയായിരുന്നെന്ന് ശ്രീകുമാർ പറഞ്ഞു. 25-നും 30-നുമിടെ പ്രായം തോന്നിക്കുന്നവരായിരുന്നു അക്രമികൾ.സ്‌കൂട്ടറിന് പുറകിലിരുന്ന യുവാവ് ഇറങ്ങിവന്ന് ആദ്യം മൊബൈൽ ഫോൺ തട്ടിയെടുത്തു. തുടർന്ന് ശ്രീകുമാറിനെ പുറകിലേക്ക് തള്ളി. ഇതിനിടെ കഴുത്തിലെ മാലശ്രദ്ധയിൽ പെട്ട അക്രമി ഭീഷണിപ്പെടുത്തി അത് ഊരിവാങ്ങി. പിന്നീട് പാന്റിന്റെ കീശയിൽനിന്ന് ബലമായി പേഴ്‌സെടുത്തു.

പേഴ്‌സിൽ 10,500 രൂപയും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ഉണ്ടായിരുന്നു. തുടർന്ന് തന്നെ തള്ളി താഴെയിട്ടശേഷം അക്രമികൾ സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നെന്നും ശ്രീകുമാർ പറഞ്ഞു. സംഭവസമയം റോഡ് വിജനമായിരുന്നത് അക്രമികൾക്ക് സൗകര്യമായി.ശ്രീകുമാർ പരാതി നൽകിയതിനെത്തുടർന്ന് ഹെബ്ബാഗുഡ്ഡി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസ് ശ്രീകുമാറിന്റെ മൊഴി രേഖപ്പെടുത്തി.

വാഹനം തുരുമ്ബെടുത്തു: മഹീന്ദ്ര കമ്ബനി 25000 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ വിധി

19.5 ലക്ഷം രൂപയിലധികം വില നല്‍കി വാങ്ങിയ വാഹനത്തിന്റെ ഭാഗങ്ങള്‍ തുരുമ്ബെടുത്തു നശിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്ക്‌ 25000 രൂപ നഷ്‌ടപരിഹാരവും കോടതിച്ചെലവായി 3000 രൂപയും നല്‍കാന്‍ ആലപ്പുഴ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ എതിര്‍ കക്ഷികളായ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ഓട്ടോ മൊബൈല്‍സ്‌ കമ്ബനിക്കും സേവന ദാതാവായ ആലപ്പുഴ മെറിഡിയന്‍ മോട്ടേഴ്‌സിനും നിര്‍ദ്ദേശം നല്‍കി ഉത്തരവായി.

ആലപ്പുഴ പവര്‍ ഹൗസ്‌ വാര്‍ഡില്‍ കല്ലേലി പുരയിടത്തില്‍ കെ.എസ്‌. അഖില്‍ കൃഷ്‌ണ തന്റെ എക്‌സ്‌.യു.വി. 500 എന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ തുരുമ്ബെടുത്തു നശിച്ചിട്ടും റിപ്പയര്‍ ചെയ്‌തു നല്‍കിയില്ലെന്നു കാട്ടി ഫയല്‍ ചെയ്‌ത കണ്‍സ്യൂമര്‍ കേസിലാണ്‌ കമ്മിഷന്റെ ഉത്തരവ്‌. പരാതിക്കാരനു വേണ്ടി അഭിഭാഷകരായ ബിജിലി ജോസഫ്‌, ടി.ആര്‍. ബിലഹരി, ആര്യ മോഹനന്‍, ബി.എസ്‌. മേധ എന്നിവര്‍ കോടതിയില്‍ ഹാജരായി.

You may also like

error: Content is protected !!
Join Our WhatsApp Group