Home Featured ബംഗളൂരു: മയക്കുമരുന്ന് കടത്ത്: മലയാളിയടക്കം അറസ്റ്റില്‍

ബംഗളൂരു: മയക്കുമരുന്ന് കടത്ത്: മലയാളിയടക്കം അറസ്റ്റില്‍

by admin

ബംഗളൂരു: രണ്ടു മയക്കുമരുന്ന് കേസുകളിലായി മലയാളിയടക്കം രണ്ടുപേരെ ബംഗളൂരു നഗരത്തില്‍നിന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടി.ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ അന്വേഷണത്തിലാണ് മലയാളിയില്‍നിന്ന് 523 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. 55 ലക്ഷത്തോളം വില മതിക്കുന്നതാണ് മയക്കുമരുന്ന്. രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.

മറ്റൊരു കേസില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളില്‍നിന്ന് രണ്ടര ലക്ഷത്തോളം വില മതിക്കുന്ന 3.2 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. കൂടാതെ, നഗരത്തില്‍ നടത്തിയ വിവിധ അന്വേഷണങ്ങളില്‍ 1500 ട്രമഡോള്‍ ഗുളികകളും 870 സിറിഞ്ചുകളും കണ്ടെത്തിയതായി സി.സി.ബി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും മയക്കുമരുന്ന് കച്ചവടം നടത്തുന്നവരെയും അവരുടെ കണ്ണികളെയും പിടികൂടുമെന്നും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പറഞ്ഞു.

10,000 കോടി തന്നാലും ആ നയം നടപ്പാക്കില്ല’; ഭാഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് എംകെ സ്‌റ്റാലിൻ

ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സംബന്ധിച്ച്‌ തർക്കം തുടരുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനം കടുപ്പിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ.ദേശീയ വിദ്യഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തിന് കീഴില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിനെ കഴിഞ്ഞ ദിവസവും സ്‌റ്റാലിൻ രൂക്ഷമായി ഭാഷയില്‍ വിമർശിച്ചിരുന്നു. സംസ്ഥാനത്തിന് ഹാനികരവും തമിഴ് സ്വത്വത്തിന് വിരുദ്ധവുമായ ഒന്നും അനുവദിക്കില്ലെന്നായിരുന്നു സ്‌റ്റാലിൻ പറഞ്ഞത്.

എട്ട് കോടി ആളുകള്‍ സംസാരിക്കുന്ന തമിഴ് ഭാഷാ വികസനത്തിന് ഇത്തവണ 74 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും എന്നാല്‍ ആയിരത്തോളം പേർ മാത്രം സംസാരിക്കുന്ന ഭാഷയായ സംസ്‌കൃതത്തിന് 1488 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കടലൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.തമിഴ് ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുക മാത്രം ചെയ്യുന്ന കേന്ദ്രം സംസ്‌കൃതത്തെ അമിതമായി പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് എൻഇപി നടപ്പാക്കുന്നതിനെച്ചൊല്ലി തമിഴ്‌നാടും കേന്ദ്രവും തമ്മില്‍ തർക്കം നിലനില്‍ക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രധാന പദ്ധതികള്‍ക്കുള്ള ഫണ്ട് തടഞ്ഞുവെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.തമിഴ്, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷാ നയം മാത്രമേ തമിഴ്‌നാട് പിന്തുടരുകയുള്ളൂവെന്ന് ഉപമുഖ്യമന്ത്രിയും സ്‌റ്റാലിന്റെ മകനുമായ ഉദയനിധി സ്‌റ്റാലിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറുവശത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാവട്ടെ സ്‌റ്റാലിനെയും ഡിഎംകെ സർക്കാരിനെയും പ്രതിക്കൂട്ടില്‍ നിർത്തി കൊണ്ടാണ് കഴിഞ്ഞ ദിവസവും പ്രതികരിച്ചത്.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഉയരണമെന്നും പുതിയ എൻഇപിയില്‍ നിന്ന് പ്രയോജനം നേടുന്ന യുവ പഠിതാക്കളുടെ താല്‍പ്പര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കണമെന്നും കഴിഞ്ഞ ദിവസം എംകെ സ്‌റ്റാലിനയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. വിഷയം ചൂണ്ടിക്കാട്ടി സ്‌റ്റാലിൻ മോദിക്ക് കത്തയച്ചതോടെയാണ് പ്രധാൻ വിഷയത്തില്‍ ഇടപെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group