ന്യൂ ഡൽഹി : ലോക്ക്ഡൌൺ രണ്ടാഴ്ച നീട്ടാൻ സാധ്യത, മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് പ്രഖ്യാപിക്കും
കൂടുതൽ ഇളവുകളോടെ COVID-19 ലോക്ക്ഡൌൺ രണ്ടാഴ്ച നീട്ടാൻ സാധ്യതയുണ്ട്, ശനിയാഴ്ച കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് പ്രതീക്ഷിക്കുന്നു.
ലോക്ക്ഡൗൺ 4.0 ന് ഗണ്യമായ ഇളവുകൾ ഉണ്ടാകും, പ്രത്യേകിച്ചും ഗ്രീൻ , ഓറഞ്ച് മേഖലകളിൽ, റെഡ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ എടുത്തുകളയാൻ അന്തിമ ചർച്ചകൾ നടക്കുകയാണ് . എന്നിരുന്നാലും, കോൺടൈന്മെന്റ് സോണുകളിൽ ലോക്ക്ഡൌൺ നടപടികളുടെ കർശനമായി തുടരും.
തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഒഴികെ എല്ലാവരും കൂടുതൽ ഇളവ് ആവശ്യപ്പെട്ടു . ജില്ലകളുടെ കോഡിംഗ് സംബന്ധിച്ച് കേന്ദ്ര തീരുമാനത്തെ പുനഃപരിശോധിക്കാൻ ആവശ്യപ്പെടുന്നു .
കേന്ദ്രം തീരുമാനപ്രകാരം പോകുമെന്നും രണ്ടാഴ്ചത്തെ വിപുലീകരണത്തെ പിന്തുണയ്ക്കുമെന്നും അസം പോലുള്ള സംസ്ഥാനങ്ങൾ അറിയിച്ചു. മെയ് അവസാനം വരെ തെലങ്കാന ലോക്ക്ഡൗൺ നടപടികൾ നീട്ടിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 15 ന് ലോക്ക്ഡൗൺ 4.0 സമയത്ത് നൽകേണ്ട ഇളവുകൾ സംബന്ധിച്ച ശുപാർശകൾ സംസ്ഥാനങ്ങൾക്ക് സമർപ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നു.
ജില്ലകളെ റെഡ് , ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ കോഡിംഗ് ചെയ്യുന്നത് തുടരാം, കേന്ദ്രത്തിന് അതിൽ ഇടപെടാമെന്നും അധികൃതർ അറിയിച്ചു .
ലോക്ക്ഡൗൺ നീട്ടുന്നതിനോട് മിക്ക സംസ്ഥാനങ്ങളും അനുകൂലിച്ചു. പക്ഷെ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്ന് ദില്ലി സർക്കാർ ആവശ്യപ്പെട്ടു.
മെട്രോ തുറക്കാനുള്ള ആശയം സൂക്ഷ്മ പരിശോധന നടത്തുകയാണെന്നും എന്നാൽ അനുമതി നൽകുന്നതിനുമുമ്പ് റൂട്ടുകളിൽ വിശദമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പരിഗണിക്കുമെന്നും അധികൃതർ പറഞ്ഞു. മെട്രോ റൂട്ടുകൾ കോൺടൈന്മെന്റ് സൊണുകളിലൂടെയും ഹോട്ട്‌സ്‌പോട്ടുകളിലൂടെയും കടന്നുപോകുന്നുണ്ടെന്നും ഇത് തുറക്കുന്നത് ഉചിതമായിരിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വ്യോമയാന മേഖല ഉടനടി തുറക്കാനിടയില്ല, പക്ഷേ ഓട്ടോകളും ടാക്സികളും റെഡ് മേഖലകളിൽ പോലും കുറഞ്ഞ യാത്രക്കാരുമായി ഓടാൻ അനുമതി നൽകിയേക്കും .
- ബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ
- 17 ശേഷം ലോക്കഡോൺ ഇളവുകളുണ്ടായേക്കും യെദ്യൂരപ്പ , ബാംഗ്ലൂർ സാധാരണ ഗതിയിലേക്ക് നീങ്ങും
- കർണാടക പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന്
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/