ബെംഗളൂരു : ലോക്കഡോൺ 3.0 മെയ് 17 നു അവസാനിക്കാനിരിക്കെ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നു കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
“എന്റെ അഭിപ്രായത്തിൽ അവർ (കേന്ദ്ര സർക്കാർ ) 17 നു ശേഷം കൂടുതൽ മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചേക്കും , ചിലപ്പോൾ 5 സ്റ്റാർ ഹോട്ടലുകൾക്കും സമാന മേഖലകൾക്കും തത്കാലം ഇളവുകൾ ഉണ്ടാകാൻ സാധ്യതയില്ല മറ്റു മേഖലകളിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിക്കാം നമുക്ക് കാത്തിരുന്ന് കാണാം ” യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു .
ടൂറിസം മന്ത്രി സി ടി രവി ബുധനാഴ്ച ജിമ്മുകൾ, ഫിറ്റ്നസ് സെന്ററുകൾ, ഗോൾഫ് കോഴ്സുകൾ എന്നിവ തുറക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ചിരുന്നു .
അമ്പലങ്ങൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയാണെങ്കിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും (SOP) ആവശ്യമാണ് .അതിനു വേണ്ടി മുസ്രായ് വകുപ്പ് (ക്ഷേത്രത്തിന്റെ ഭരണത്തിന്റെ ചുമതല വകുപ്പ് ) പദ്ധതികൾ തയ്യാറാക്കുന്നുമുണ്ട് .
ക്ലസ്റ്ററുകൾക്ക് ചുറ്റും 50 മുതൽ 100 മീറ്റർ വരെ കണ്ടെയ്നർ സോണുകളായി പ്രഖ്യാപിക്കണമെന്നും പൊതുഗതാഗതം ഉൾപ്പെടെയുള്ള വാണിജ്യ പ്രവർത്തനങ്ങൾ നോൺ കോണ്ടയിൽ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
- ബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ
- കുറ്റസമ്മതം നടത്തി ബെസ്കോം;വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്.
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/