ബംഗളൂരു: ബംഗളൂരു സിറ്റി യൂനിവേഴ്സിറ്റിയില്‍ ഇറ്റാലിയൻ കോണ്‍വർസേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഗ്ലോബല്‍ ലാംഗേജ് ഡിപ്പാർട്ട്മെന്റിന് കീഴില്‍ 2023-24 അക്കാദമിക
വർഷത്തില്‍ 40 മണിക്കൂർ നീളുന്ന കോഴ്സാണ് വിഭാവനം ചെയ്തിരിക്കുന്നത്. അപേക്ഷാ ഫോം ഓഫ് ലൈനായി മാത്രമാണ് ലഭിക്കുക. മാർച്ച് 31 വരെ ബംഗളൂരു സിറ്റി യൂനിവേഴ്സിറ്റിയിലെ ഗ്ലോബല്‍ ലാംഗ്വേജ് ഡിപ്പാർട്ട്മെന്റില്‍നിന്ന് നേരിട്ട് ലഭിക്കും. പത്താം ക്ലാസ് പൂർത്തിയായ, 16 വയസ്സില്‍ കുറയാത്ത ആർക്കും കോഴ്സില്‍ ചേരാം. ഫോണ്‍: 080 29572019.