Home Featured വിഷു, ഈസ്റ്റർ അവധി ; ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ,കെഎസ്‌ആര്‍ടിസി ബുക്കിങ് ഉടൻ

വിഷു, ഈസ്റ്റർ അവധി ; ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ,കെഎസ്‌ആര്‍ടിസി ബുക്കിങ് ഉടൻ

by admin

മലയാളികള്‍ കാത്തിരിക്കുന്ന ആഘോഷങ്ങള്‍ ഇനി ഈസ്റ്ററും വിഷുവും ആണ്. മറുനാട്ടിലുള്ളവർക്ക് നാട്ടിലെത്താനുള്ള തിടുക്കം തുടങ്ങിക്കഴിഞ്ഞു.അവധിയൊക്കെ എല്ലാവരും നേരത്തെ എടുത്തെങ്കിലും ടിക്കറ്റിന്‍റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളുടെ സീറ്റുകളെല്ലാം ബുക്കിങ് തുടങ്ങിയ അന്ന് തന്നെ വെയിറ്റിങ് ലിസ്റ്റിലായിട്ടുണ്ട്.ഏപ്രില്‍ 20 നാണ് ഇത്തവണ ഈസ്റ്റർ, ഈസ്റ്റർ യാത്രയ്ക്കായി 16, 17, 18, 19 തിയതികളില്‍ ആളുകളുണ്ട്. ഇതില്‍ 16 മുതല്‍ 18 വരെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത്.

ടിക്കറ്റുകള്‍ തീർന്നതോടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ബെംഗളൂരു നിവാസികള്‍. ഏറ്റവും അവസാന നിമിഷം സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നതാണ് പതിവെങ്കിലും ഇത്തവണ അധിക ട്രെയിനുകള്‍ നേരത്തെ അനുവദിക്കുമെന്ന പ്രതീക്ഷയും യാത്രക്കാർക്കുണ്ട്.മലബാർ ഭാഗത്തേയ്ക്കുള്ള യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിലെ സീറ്റുകള്‍ എല്ലാം തീർന്നു. കെഎസ്‌ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ്, മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ സീറ്റുകളും ബുക്കിങ് പൂര്‍ത്തിയാക്കി. ഏപ്രില്‍ 11, 12, 13 തിയതികളിലാണ് കൂടുകലും ആളുകള്‍ നാട്ടിലേക്ക് പോകുന്നത്. ഇതില്‍ വാരാന്ത്യമായ വെള്ളിയാഴ്ചയാണ് ആളുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്.

സ്വകാര്യ ബസിന് വരാം: ടിക്കറ്റ് നിരക്ക് കൂടുതാണെങ്കിലും പലർക്കും അവസാന ആശ്രയം സ്വകാര്യ ബസുകളാണ്. ബാംഗ്ലൂരില്‍ നിന്ന് എറണാകുളം ഉള്‍പ്പെടെയുള്ള പല റൂട്ടുകളിലേക്കും ഇതിനോടകം തന്നെ തന്നെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സാധാരണ സീറ്റർ ബസിന് 1,500 നും 2,000 നും ഇടയിലാണ് നിപക്ക്. എസി സ്ലീപ്പറിന് 3500 രൂപാ വരെയാണ് സ്വകാര്യ ബസുകള്‍ ബാംഗ്ലൂർ- എറണാകുളം റൂട്ടില്‍ ഈടാക്കുന്നത്.

കെഎസ്‌ആർടിസി ബുക്കിങ്‌ ങ്കേരളാ, കർണ്ണാടക കെഎസ്‌ആർടിസി ബസുകളില്‍ വിഷു, ഈസ്റ്റർ ബുക്കിങ് ഇതുവരെയും ആരംഭിച്ചിട്ടില്ല. രണ്ട് സർവീസുകളിലും 30 ദിവസം മുന്നേയാണ് ടിക്കറ്റ് ബുക്കിങ്ങുള്ളത്. തിരക്കിനനുസരിച്ച്‌ കണ്ണൂർ, കോഴിക്കോട്, കോട്ടയം, പയ്യന്നൂർ, കോട്ടയം, എറണാകുളം, തുടങ്ങിയ റൂട്ടുകളിലേക്ക് കേരളാ ആർടിസി പ്രത്യേക ബസ് അനുവദിക്കാറുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group