Home Featured തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടെ മൃതദേഹവും കേരള സര്‍ക്കാര്‍ ഏറ്റുവാങ്ങും; മന്ത്രി കെ.രാജന്‍

തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടെ മൃതദേഹവും കേരള സര്‍ക്കാര്‍ ഏറ്റുവാങ്ങും; മന്ത്രി കെ.രാജന്‍

by admin

കൊച്ചി: ലോകത്തെ ഒന്നടങ്കം നടുക്കിയ ദുരിന്തമാണ് കുവൈത്തിലേതെന്ന് റവന്യു മന്ത്രി കെ.രാജന്‍. സമീപകാലത്ത് എല്ലാവരുടെയും മനസിനെ ഇത്രമാത്രം പിടിച്ചുലച്ച സംഭവമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുന്നവരില്‍ ഗുരുതരാവസ്ഥയില്‍ ഉള്ളവരുണ്ട്. വിവരം അറിഞ്ഞയുടന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇടപെട്ടു. ഇന്ത്യന്‍ സമയം 6.20നാണ് അവിടെ നിന്നും വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തു മണി കഴിഞ്ഞ് മൃതദേഹം കൊച്ചിയിലെത്തും. വിമാനം ഡല്‍ഹിയിലേക്കാണ് വരാനിരുന്നത്.

എന്നാല്‍ ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിലായത്തോട് വിമാനം കൊച്ചിയിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മലയാളികള്‍ക്ക് പുറമെ 7 തമിഴ്‌നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹം കൊച്ചിയില്‍ എത്തിക്കും. അവരുടെ മൃതദേഹങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റുവാങ്ങും. കേരള അതിര്‍ത്തി കഴിയുന്നത് വരെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മൃതദേഹങ്ങളെ സംസ്ഥാന പൊലീസ് അകമ്ബടി കൊടുക്കും.’- കെ.രാജന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group