ബെംഗളൂരു : നമ്മ മെട്രോ കൃഷ്ണരാജപുരം – വൈറ്റ്ഫീൽഡ് പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഞായറാഴ്ച രാവിലെമുതൽ യാത്രക്കാർക്കായി ഈ പാതയിൽ മെട്രോ സർവീസ് ആരംഭിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനിലെത്തിയ നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച ശേഷം സ്റ്റേഷൻപരിസരത്തെ മെട്രോ ഗാലറി ചുറ്റിക്കണ്ടു. തുടർന്ന് ടിക്കറ്റെടുത്ത് 4.4 കിലോമീറ്റർ അകലെയുള്ള സത്യസായി ഹോസ്പിറ്റൽ മെട്രോ സ്റ്റേഷനിലേക്ക് യാത്രചെയ്തു.
ഗവർണർ താവർചന്ദ് ഗൊത്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹൻ, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) മാനേജിങ് ഡയറക്ടർ അഞ്ജും പർസ് തുടങ്ങിയവരും മോദിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തു.
പുതിയപാത തുറന്നതോടെ ബെംഗളൂരുവിൽ 69.66 കിലോമീറ്റർ മെട്രോപാതയായി. സ്റ്റേഷനുകളുടെ എണ്ണം 63 ആയി ഉയർന്നു. ഈ മേഖലയിലുള്ള ആറുലക്ഷത്തോളം ആളുകൾക്ക് പുതിയ മെട്രോ പാത ഉപകാരപ്പെടുമെന്നാണ് ബി.എം.ആർ.സി.എല്ലിന്റെ വിലയിരുത്തൽ. പുതിയപാതയിൽ അഞ്ച് മെട്രോ തീവണ്ടികളുണ്ടാകും. ബൈയപ്പനഹള്ളിയിൽനിന്ന് കൃഷ്ണരാജപുരത്തേക്കുള്ള രണ്ടുകിലോമീറ്റർ പാത ഈ വർഷം പകുതിയോടെ തുറക്കുന്നതോടെ ബെംഗളൂരു നഗര മധ്യത്തിൽനിന്ന് കിഴക്കൻ ബെംഗളൂരുവിലേക്കുള്ള യാത്ര വളരെ സുഗമമാകും.
കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; വീട്ടുടമയ്‌ക്കെതിരെ കേസെടുത്തു
ബെംഗളൂരു: കര്‍ണാടകയിലെ സുള്ളിയയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സോമശേഖര്‍ റെഡ്ഡി, ശാന്തവ്വ, ചന്ദ്രപ്പ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
മതില്‍ ഉയര്‍ത്തുന്നതിനിടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ വീട്ടുടമയായ അബൂബക്കര്‍, നാഗരാജ്, എഞ്ചിനീയര്‍ വിജയകുമാര്‍ എന്നിവര്‍ക്കെതിരെ അനാസ്ഥയ്ക്ക് കേസെടുത്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ.വിക്രം അമതേ അറിയിച്ചു. മരിച്ച തൊഴിലാളിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.