കൊല്ലം: 20 മണിക്കൂര്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആശ്രാം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്.പോലീസിന്റെ പഴുതടച്ച അന്വേഷണത്തിന് ഒടുവില്‍ സംഘത്തിന് കുട്ടിയെ ഉപേക്ഷിക്കാതെ സംഘത്തിന് മറ്റൊരു വഴിയില്ലാതെയായി. അബിഗേലിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞിനെ ഉടന്‍ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിക്കും. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
ഇന്നലെ വൈകിട്ട് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കാറിലെ കേന്ദ്രീകരിച്ച് സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയായിരുന്നു പോലീസ്.