Home Featured ബെംഗളൂരു :നഗരത്തിലെ കാലാവസ്ഥ വ്യതിയാന പ്രത്യാഘാതം നേരിടാൻ കർമ പദ്ധതി പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു :നഗരത്തിലെ കാലാവസ്ഥ വ്യതിയാന പ്രത്യാഘാതം നേരിടാൻ കർമ പദ്ധതി പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു നഗരത്തിലെ കാലാവസ്ഥ വ്യതിയാന പ്രത്യാഘാതം നേരിടാൻ 269 നടപടികൾ ഉൾപ്പെടുന്ന കർമ പദ്ധതി ബിബിഎംപി പുറത്തിറക്കി. ബെംഗളൂരു ക്ലൈമറ്റ് ആക്‌ഷൻ പ്ലാൻ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്. ഇതോടെ കാലാവസ്‌ഥ വ്യതിയാനത്തെ നേരിടാൻ രാജ്യാന്തര നിലവാരമുള്ള കർമ പദ്ധതിയുള്ള രാജ്യത്തെ മൂന്നാമത്തെ നഗരമായി ബെംഗളൂരു മാറി.2050 ൽ കാർബൺ ബഹിർഗമനം പൂർണമായും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിബിഎംപി അറിയിച്ചു. വിവിധ നടപടികളിലൂടെ ഘട്ടം ഘട്ടമായി കാർബൺ ബഹിർഗമന തോത് കുറയ്ക്കും.

ലോകത്തെ 100 പ്രധാന നഗരങ്ങളിലെ മേയർമാർ അംഗങ്ങളായ സി40 കൺട്രീസ് എന്ന പരിസ്‌ഥിതി സംഘടനയുടെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. 25 സർക്കാർ ഏജൻസികളുമായി കൂടിയാലോചിച്ച് വേൾഡ് റിസോഴ്സ് ഇൻസ്‌റ്റിറ്റ്യൂട്ടാണ് (ഡബ്ല്യുആർഐ) കർമപദ്ധതി തയാറാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്ലൈമറ്റ് ആക്‌ഷൻ സെല്ലിനു ബിബിഎംപി രൂപം നൽകും. ഒപ്പം പദ്ധതി വിജയത്തിൽ എത്തിക്കാൻ ജനങ്ങളുടെ സഹകരണം വേണമെന്നും ബിബിഎംപി അഭ്യർഥിച്ചു

അഗ്നിവീര്‍ പരിശീലനത്തിനിടെ മലയാളി യുവതി നേവി ഹോസ്റ്റലില്‍ ജീവനൊടുക്കി

അഗ്നിവീര്‍ പരിശീലനത്തിലുള്ള മലയാളി യുവതി മുംബൈയിലെ നേവി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. അപര്‍ണ നായര്‍ എന്ന 20കാരിയാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു.വ്യക്തിപരമായ കാരണത്താലാണ് ആത്മഹത്യയെന്ന് പറഞ്ഞ പൊലീസ്, ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും അറിയിച്ചു. പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 15 ദിവസമായി മല്‍വാനിയിലെ ഹംലയില്‍ ഇന്ത്യൻ നേവി ഷിപ്പില്‍ പരിശീലനത്തിലായിരുന്നു അപര്‍ണ. മുംബൈ മല്‍വാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2022 ജൂണ്‍ 14നാണ് അഗ്നിപഥ് സ്കീമില്‍ അഗ്നിവീര്‍ നിയമനം പ്രഖ്യാപിച്ചത്. ഇതുവഴിയാണ് ഇനി സൈന്യത്തിന്റെ ഭാഗമാകാൻ കഴിയുക. ആറ് മാസത്തെ പരിശീലനമടക്കം നാല് വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. വിരമിച്ച ശേഷം സായുധ സേനകളില്‍ ചേരാൻ അപേക്ഷ സമര്‍പ്പിക്കാനും അവസരമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group