Home Featured കാസർകോട് സ്വദേശിയെ ബണ്ട്വാളിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് സ്വദേശിയെ ബണ്ട്വാളിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

by admin

ബെംഗളൂരു: കാസർകോട് സ്വദേശിയെ  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോക് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ അസിസ്റ്റന്റ് പാചകക്കാരൻ ആയിരുന്ന കാസർഗോഡ് ബെദ്രഡുക്കയിലെ നാരായണ പതാലി(55)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അലാവുദ്ദീന്‍ അംബാനിക്ക് കുപ്പിയില്‍ നിന്നും മോഡി ഭൂതം; പരിഹാസ കാര്‍ട്ടൂണുമായി കുനാല്‍ കമ്ര, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ശമ്പളം നൽകിയില്ല : കർണാടകയിൽ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍

വ്യാഴാഴ്ച രാത്രിയാണ് നാരായണനെ കാണാതായത്. തിരച്ചിൽ നടത്തിയപ്പോൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ  കുളത്തിനടുത്ത് പാദരക്ഷകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിഖ്യാത കൊറിയൻ സംവിധായകനും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമായ കിം കി ഡുക്ക് അന്തരിച്ചു; മരണം കോവിഡ് ബാധിച്ച്

 22 അടിയിലധികം വെള്ളം ഉണ്ട്. അതിനാൽ തന്നെ ഫ്രണ്ട്സ് വിട്ടൽ ഓർഗനൈസേഷന്റെ വിദഗ്ധ ഡൈവേഴ്സ് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 25 വർഷമായി അപസ്മാരം ഉണ്ടായിരുന്ന നാരായണൻ വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെളിപ്പെടുത്തിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group