കൊച്ചി: ‘മമ്മൂക്കാാ, ഒളിമ്ബിക് മെഡല്‍ വാങ്ങിച്ചപ്പോള്‍ പോലും ഇത്രയും കൈ വിറച്ചില്ല’- ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ പെരുമയും ഗോള്‍വലയും കാത്ത പി.ആര്‍. ശ്രീജേഷ് ഇതുപറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി മലയാളത്തിെന്റ മഹാനടന്‍ മമ്മൂട്ടി. ഒളിമ്ബിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലൂടെ കേരളത്തിെന്റ അഭിമാനമായി മാറിയ പി.ആര്‍. ശ്രീജേഷിനെ അഭിനന്ദിക്കാന്‍ കിഴക്കമ്ബലം പള്ളിക്കരയിലെ വീട്ടില്‍ എത്തിയതായിരുന്നു മമ്മൂട്ടി.
വ്യാഴാഴ്ച രാവിലെയാണ് സ്നേഹപ്പൂക്കളുമായി മമ്മൂട്ടി ശ്രീജേഷിന്‍റ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായെത്തിയത്. അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് പ്രിയനടനില്‍ നിന്ന് വാങ്ങുമ്ബാഴായിരുന്നു എല്ലാവരെയും ചിരിപ്പിച്ച ശ്രീജേഷിന്‍റ കമന്റ് എത്തിയത്
പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്ബിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി അഭിനന്ദിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഒളിമ്ബിക്‌സ് മെഡല്‍ നേടിയപ്പോഴത്തെ അതേ സന്തോഷം അപ്പോള്‍ ശ്രീജേഷിെന്റ മനസ്സിലും അലയടിച്ചു. ഒളിമ്ബിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിക്കുകയും ചെയ്തു. മെഗാതാരം അപ്രതീക്ഷിതമായി മുന്നിലെത്തിയ സന്തോഷത്തിലായിരുന്നു ശ്രീജേഷിെന്റ കുടുംബാംഗങ്ങള്‍. നിര്‍മ്മാതാവ് ആേന്റാ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈസര്‍ എന്‍.എം. ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.