തിരുവനന്തപുരം: ഇനി കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം.ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും.
ഒരു പ്രധാന ഓൺലൈൻ മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.അതേ സമയം എന്നു മുതലാണ് പുതിയ നിബന്ധന പ്രവർത്തികമാക്കുക എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല.
നിലവിൽ കോവിഡ് ജാഗ്രത വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്യുന്നവർക്ക് മറ്റ് സംസ്ഥാങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാം.ഇപ്പോൾ സ്വന്തം വാഹനത്തിലും ടാക്സിയിലും കർണാടക – കേരള ആർ.ടി.സി.കളിലും തീവണ്ടിയിലും വിമാനത്തിലും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ യാത്ര ചെയ്യുന്നുണ്ട്.
കൊവിഡ്ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും.രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.
കർണാടക പി യു സി സിലബസ് വെട്ടികുറച്ചു
കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്.
അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനേയും ഉപയോഗിക്കും.