Home Featured കേരളത്തില്‍ നാളെ റമദാൻ ഒന്ന്

കേരളത്തില്‍ നാളെ റമദാൻ ഒന്ന്

by admin

മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍ അറിയിച്ചു.

മൂന്നുതവണ തൂങ്ങിമരിക്കാൻ ശ്രമിച്ചു, മൂന്നുതവണയും കയര്‍ പൊട്ടിവീണു’, പുണെ ബലാത്സംഗക്കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തിയതായി പൊലീസ്

ബസിനുള്ളില്‍ 26കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ദത്താത്രേയ ഗഡെ പൊലീസിന്റെ പിടിയിലാകുംമുമ്ബ് മൂന്നുതവണ ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്.എന്നാല്‍, തൂങ്ങിമരിക്കാൻ ഉപയോഗിച്ച കയർ മൂന്നുതവണയും പൊട്ടിപ്പോയതിനാല്‍ ആത്മഹത്യ ശ്രമം വിഫലമാവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.ഒളിവിലായിരുന്നപ്പോള്‍ ഏതു നിമിഷവും പൊലീസ് പിടികൂടുമെന്ന് ഉറപ്പിച്ച പ്രതി കരിമ്ബിൻ തോട്ടത്തിനടുത്തുള്ള മരത്തിലാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്‍റെ പാടുകള്‍ ഇയാളുടെ കഴുത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പാടുകളെ കുറിച്ച്‌ പൊലീസ് അന്വേഷിച്ചപ്പോഴാണ് മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നും ഓരോ തവണയും കയർ പൊട്ടിപ്പോയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞത്.വെള്ളിയാഴ്ച പുലർച്ചെ ഷിരൂരിലെ ഉള്‍ഗ്രാമത്തിലെ കരിമ്ബിൻ തോട്ടത്തില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പുണെയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഗുണത് എന്ന ഗ്രാമത്തിലെ കരിമ്ബിൻ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും ഡ്രോണ്‍ കാമറകളും ഡോഗ് സ്ക്വാഡും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്

ഫെബ്രുവരി 25ന് പുലർച്ചെയാണ് പ്രതി പുണെയിലെ സ്വർഗേറ്റ് ബസ് സ്റ്റാൻഡില്‍ നാട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന യുവതിയെ തെറ്റിധരിപ്പിച്ച്‌ ബസില്‍ കയറ്റി പീഡിപ്പിച്ചത്. നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. ബസ് കാത്തിരുന്ന യുവതിയോട് എങ്ങോട്ടാണെന്ന് തിരക്കിയ യുവാവ് നിർത്തിയിട്ട ബസ് അങ്ങോട്ടാണെന്ന് പറഞ്ഞു. എന്നാല്‍, വെളിച്ചമില്ലാത്ത ബസില്‍ കയറാൻ പേടിച്ച യുവതിയോട് യാത്രക്കാർ ഉറങ്ങുന്നതിനാല്‍ ലൈറ്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് യുവാവ് വിശ്വസിപ്പിച്ചു. തുടർന്ന് ബസിനുള്ളില്‍ കയറിയ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസില്‍ കയറിയപ്പോള്‍ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒളിവില്‍പോയ യുവാവിനായി വ്യാപക തിരച്ചിലിലായിരുന്നു പൊലീസ്. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ ഗഡെയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഗഡെയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ഗഡെയുടെ മാതാപിതാക്കളെയും സഹോദരനേയും ചോദ്യം ചെയ്തു. ഗഡെയെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. 14 ദിവസേക്ക് കസ്റ്റഡിയില്‍ വിടാൻ ആവശ്യപ്പെട്ടു. അതേസമയം, യുവതിയുടെ സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

You may also like

error: Content is protected !!
Join Our WhatsApp Group